> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
- URL: https://www.vaikomvartha.com/padanopakarana-vitharanam-6/
- Published: 2026-06-20T13:42:31.000Z
- Updated: 2026-06-20T13:42:31.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: ഉദയനാപുരം 1851-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖയുടെ സഹോദരാ കുടുംബയൂണിറ്റിന്റെ മാസയോഗവും പഠനോപകരണ വിതരണവും നടത്തി.  
ശാഖായോഗം പ്രസിഡന്റ് എം.കെ കാര്‍ത്തികേയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സുന്ദരന്‍ പൗര്‍ണ്ണമി അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റിലെ മുഴുവന്‍ കുട്ടികള്‍ക്കും ഗായിക വൈക്കം വിജയലക്ഷ്മിയുടെ ചിലവില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വൈക്കം വിജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. കണ്‍വീനര്‍ പ്രസന്നകുമാരി, ശാഖാ വൈസ് പ്രസിഡന്റ് സുനില്‍ കുമാർ, ഷാജി കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.