> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പഠനോപകരണ വിതരണവും. അഡ്വ.എ. സനീഷ്കുമാറിന് അനുമോദനവും
- URL: https://www.vaikomvartha.com/padanopakarana-vitharanavum-anumodanavum/
- Published: 2026-06-01T13:19:20.000Z
- Updated: 2026-06-01T13:19:20.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വെച്ചൂർ: കെ.പി.എം.എസ് 1372 ബണ്ട് റോഡ് ശാഖായോഗത്തിൻ്റെ നേതൃത്വത്തിൽ ശാഖായോഗത്തിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം നടത്തി. യോഗത്തിൽ കെ.പി.എം.എസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ.എ. സനീഷ്കുമാറിനെ അനുമോദിച്ചു. ശാഖാ പ്രസിഡൻ്റ് വി.കെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡൻ്റ് ഇ.ആർ. സിന്ധുമോൻ, യൂണിയൻ സെക്രട്ടറി മോഹനൻ പേരേത്തറ, യൂണിയൻ അസിസ്റ്റൻ്റ് സെക്രട്ടറി കെ.കെ.അനിൽകുമാർ, യൂണിയൻ കമ്മറ്റിയംഗം ചിന്നമ്മ, ശാഖായോഗം സെക്രട്ടറി സുരേഷ് സുജാഭവൻ, ശാഖായോഗം ഖജാൻജി മനോജ്, സുനിൽ കുമാർ, ജനാർദ്ധനൻ തുടങ്ങിയവർ സംസാരിച്ചു.