> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ജാഗ്രത വേണം സംസ്ഥാനത്ത് പകർച്ചവ്യാധികൾ പിടിമുറുക്കുന്നു
- URL: https://www.vaikomvartha.com/pakarchavyadikal-patarunnu/
- Published: 2026-06-20T15:29:49.000Z
- Updated: 2026-06-20T15:29:49.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് മൂന്നു പേർ മരിച്ചു. 13 പേർക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. 75 പേർക്ക് ഡെങ്കിപ്പനിയും 13 പേർക്ക് എലിപ്പനിയും സ്ഥിരികരിച്ചതായാണ് പുറത്ത് വന്ന വിവരം. പനിക്ക് ഇന്ന് ചികിൽസ തേടിയത് 13,187 പേരാണ്.

0:00 

/0:57 

1× 

**ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പ്**

സംസ്‌ഥാനത്ത് പനിവ്യാപനം രൂക്ഷമെന്നും അതീവ ജാഗ്രവേണമെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ മുന്നറിയിപ്പ് നല്കി. പകർച്ചവ്യാധി പ്രതിരോധത്തിന് രൂപരേഖ തയാറാക്കാൻ ഹൈപവർ കമ്മിറ്റി യോഗം ചേർന്നു. എബോള സംശയിച്ച കോട്ടയം സ്വദേശിനിക്ക് രോഗമില്ലെന്നും സ്ഥിരീകരിച്ചു.

**പകർച്ച വ്യാധി കണക്കുകൾ**

കേരളം പനിച്ചു വിറയ്ക്കുമ്പോൾ ഡെങ്കിപ്പനിയും എലിപ്പനിയും ഷിഗെല്ലയുമെല്ലാം ജീവൻ കവരുകയാണ്. ഈ മാസം പനി ബാധിച്ച് ചികിൽസ തേടിയത് 2,06,801 പേരാണ്. 1,195 പേർക്ക് ഡങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു. 4,118 പേർക്ക് ഡങ്കിപ്പനി സംശയിക്കുന്നു. 186 പേർക്ക് എലിപ്പനി ബാധിച്ചിട്ടുണ്ട്. എം പോക്സും അമീബിക് മസ്‌തിഷ്ക ജ്വരവും ഷിഗെല്ലയും ബാധിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. ഇതോടെയാണ് കേരളം പനിപിടിയിലാണെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്കിയത്.

**നടപടികൾ**

പകർച്ചവ്യാധി പ്രതിരോധം ചർച്ചചെയ്യാൻ ഹൈപവർ കമ്മിറ്റി യോഗം ചേർന്നു. ശുപാർശകൾ ആരോഗ്യമന്ത്രിക്ക് കൈമാറും.