> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മീനച്ചിലാറിന്റെ ദൃശ്യഭംഗിയുമായി സംഗീത ആൽബം പുറത്തിറങ്ങി
- URL: https://www.vaikomvartha.com/pala-news/
- Published: 2026-08-15T02:17:24.000Z
- Updated: 2026-08-15T02:17:24.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, വിനോദം

പാലാ: മീനച്ചിലാറിന്റെ സൗന്ദര്യത്തിനു പാട്ടു കൊണ്ട് ദൃശ്യാവിഷ്കാരമൊരുക്കി മീനച്ചിലാറേ... എന്ന സം​ഗീത ആൽബം പുറത്തിറങ്ങി. മീനച്ചിലാറിന്റെ ദൃശ്യഭംഗിയെ ഹെലിക്യാമിൽ ചിത്രീകരിച്ചു കൊണ്ടാണ് നാടൻപാട്ടായി ​ഗാനം ഇറങ്ങിയത്. വിദേശമലയാളിയായ ടി.ഡി. വിജയനാണ് ആൽബത്തിന്റെ നിർമ്മാണം. മാർ സ്ലീവാ മെഡിസിറ്റി പാലായിലെ ഉ​ദ്യോ​ഗസ്ഥനും വിവിധ സം​ഗീത ആൽബങ്ങളുടെ രചിയതാവുമായ അനീഷ് ആനിക്കാടാണ് മീനച്ചിലാറെ... എന്ന സംഗീത ആൽബത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ​

ഗാനം ആലപിച്ചിരിക്കുന്നതും സം​ഗീതവും ഓർക്കസ്ട്രേഷനും നിർവ്വഹിച്ചിരിക്കുന്നതും ​സ്‌റ്റേജ് ഷോയിലൂടെയും ടെലിവിഷൻ ചാനലിലൂടെയും ആസ്വാദകരുടെ മനം കവർന്നിട്ടുള്ള ഗായകൻ സന്തോഷ് ഞാറയ്ക്കലാണ്. വിവിധ സിനിമകൾക്കു ഹെലിക്യാം ചിത്രീകരിച്ചിട്ടുള്ള ​ഗോകുൽ ചന്ദ്രനാണ് മീനച്ചിലാറിന്റെ ദൃശ്യഭം​ഗിയെ ഹെലിക്യാമിൽ പകർത്തിയത്. നിഖിൽ മറ്റത്തിൽമഠം എഡിറ്റിം​ഗും നിർവ്വഹിച്ചിരിക്കുന്നു. പൂത്തുമ്പി മീഡിയായുടെ ബാനറിൽ പുറത്തിറങ്ങിയ ​​ഗാനം ആസ്വാദകരുടെ മനം കവരുന്നതാണ്.