> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം പാലാക്കരി ഫിഷ് ഫാമിൽ കരിമീൻ വിത്തുല്‌പാദന കേന്ദ്രവും അനുബന്ധ പദ്ധതികളും നാളെ ഉദ്ഘാടനം ചെയ്യും
- URL: https://www.vaikomvartha.com/palakari-fish-farm/
- Published: 2026-09-11T14:56:45.000Z
- Updated: 2026-09-11T14:59:30.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: മത്സ്യകൃഷിയും വിനോദസഞ്ചാര പ്രവർത്തനങ്ങളും സംയോജിപ്പിച്ചുകൊണ്ട് ചെമ്പ് ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുന്നിൽ 1984 പ്രവർത്തിക്കുന്ന മത്സ്യഫെഡ് പാലായ്ക്കരി ഫിഷ് ഫാംമിൽ കരിമീൻ വിത്തുല്‌പാദന കേന്ദ്രം, ബയോഫ്ളോക് യൂണിറ്റ്, ലൈവ് ഫിഷ് വെൻഡിങ് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം നാളെ. രാവിലെ 10.30 ന് ഫിഷറീസ്, ഹാർബർ എഞ്ചിനീ യറിംഗ്, സാമൂഹിക നീതി വകുപ്പ് മന്ത്രി അഡ്വ.വി.ഇ. അബ്‌ദുൽ ഗഫൂർ പദ്ധതികൾ ഉത്ഘാടനം ചെയ്യും. മത്സ്യകൃഷി മേഖലയിലെ ആധുനികവൽക്കരണം, ഉത്പാദന വർദ്ധനവ്, സാങ്കേതിക വിദ്യയുടെ പ്രചാരണം എന്നിവ ലക്ഷ്യമാക്കി പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന (പി.എം.എം.എസ്.വൈ.) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫിഷ് ഫാമിൽ ഈ പദ്ധതികൾ തുടങ്ങുന്നത്. വൈക്കം എം.എൽ.എ. കെ. ബിനിമോൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. കോട്ടയം എം.പി. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തും. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000702971-5.jpg)

ആധുനികവും, സുസ്ഥിരവുമായ മത്സ്യകൃഷി, മത്സ്യവിത്തുല്‌പാദന രീതികൾ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഈ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികൾ, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങൾ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും സഹകാരികളും പങ്കെടുക്കുമെന്ന് മത്സ്യ ഫെസ് ചെയർമാൻ ടി. മനോഹരൻ, മാനേജിംഗ് ഡയറക്ടർ അജിത്ത് കോളശ്ശേരി എന്നിവർ അറിയിച്ചു.