> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ
- URL: https://www.vaikomvartha.com/palliative-care/
- Published: 2026-07-25T14:18:05.000Z
- Updated: 2026-07-25T14:19:25.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Latest News, Health

കോട്ടയം: മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടേതുള്‍പ്പെടെയുള്ള ഒഴിവുകള്‍ നികത്തുമെന്ന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പുമന്ത്രി കെ. മുരളീധരന. കായകല്‍പ്പം ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന യോഗത്തിലാണ് മന്തിയുടെ പ്രഖ്യാപനം. പാലിയേറ്റിവ് കെയറിനായി പ്രത്യേക വകുപ്പ് സർക്കാർ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പി.എസ്.സി വഴിയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ മാത്രമാണ് നിയമനം. ദിവസവേതനക്കാരെ നിയമിക്കില്ലെന്നും മന്ത്രി പറഞ്ഞു. സുതാര്യത ഉറപ്പു വരുത്തിയായിരിക്കും നിയമനങ്ങൾ.സംസ്ഥാനത്തൊട്ടാകെ സീനിയര്‍ റസിഡന്റ് ഡോക്ടരമാരുടെ 500 അധിക തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രോഗികള്‍ക്ക് ഇന്‍ഷുറന്‍സ് സേവനം ഉറപ്പാക്കാനും നടപടിയുണ്ടാകും. രോഗികള്‍ക്ക് ആശ്വാസം കിട്ടുന്ന ഇടങ്ങളായി ആശുപത്രികളെ മാറ്റുമെന്നും മന്ത്രി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000602924-82.jpg)

സ്വകാര്യ ആശുപത്രികള്‍ക്കൊപ്പമുള്ള സൗകര്യങ്ങള്‍ സര്‍ക്കാരാശുപത്രികളിലും കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിൻ്റെ പ്രവര്‍ത്തനം. കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി, കാര്‍ഡിയോളജി ബ്ലോക്കുകളുടെ നിര്‍മ്മാണം വേഗത്തിലാക്കും. കോട്ടയം മെഡിക്കല്‍ കോളജിലെയും ആശുപത്രിയിലെയും പോരായ്മകളും അടിയന്തര ആവശ്യങ്ങളും വകുപ്പു മേധാവികളും വിദ്യാര്‍ഥി പ്രതിനിധികളും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. നാട്ടകം സുരേഷ് എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.ജെ. സെബാസ്റ്റ്യയന്‍ എം.എല്‍.എ,  
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.കെ.വി. വിശ്വനാഥന്‍, ആരോഗ്യ മന്ത്രിയുടെ മുഖ്യ ഉപദേശകന്‍ ഡോ.ഡി. സുനില്‍, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടിജി ജേക്കബ് തോമസ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ്, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.