> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പരിസ്ഥിതിവാദം സമൂഹത്തിനുവേണ്ടി; വികസനത്തിൽ പരിസ്ഥിതി ആഘാതം പഠിക്കണം: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
- URL: https://www.vaikomvartha.com/paristiti-dinam-kottayam-speaker/
- Published: 2026-06-05T11:15:43.000Z
- Updated: 2026-06-05T11:26:43.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം**:** പരിസ്ഥിതിവാദം സമൂഹത്തിനുവേണ്ടിയുള്ളതാണെന്നും പരിസ്ഥിതിക്കുവേണ്ടി വാദിക്കുന്നവർ നിലകൊള്ളുന്നത് സമൂഹത്തിന്റെ നന്മയ്ക്കാണെന്നും നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോൾ പരിസ്ഥിതി ആഘാതം കൃത്യമായി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയം ഇല്ലിക്കൽ ചിന്മയാ വിദ്യാലയത്തിൽ നടന്ന ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കർ.

ഉദ്ഘാടനത്തോടനുബന്ധിച്ച് സ്പീക്കറും മറ്റ് മുഖ്യാതിഥികളും ചേർന്ന് വിദ്യാലയമുറ്റത്ത് അശോകമരത്തിന്റെ തൈകൾ നട്ടുപിടിപ്പിച്ചു. ചടങ്ങിൽ ഫ്രാൻസീസ് ജോർജ് എം.പി. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, നഗരസഭാ ചെയർമാൻ എം.പി. സന്തോഷ് കുമാർ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ എസ്. ഗോപകുമാർ, സനിൽ കണക്കാലിൽ, കൗൺസിലർമാരായ ബിന്ദു സന്തോഷ്, ജിഷ ജോഷി, ഉനൈസ് പാലപ്പറമ്പിൽ, ഷീന സാബു, ലീന ജയചന്ദ്രൻ, ചിന്മയ വിദ്യാലയം പ്രസിഡൻ്റ് എൻ. രാജഗോപാൽ, പ്രിൻസിപ്പൽ ഡോ.പി. സുജാത, സോഷ്യൽ ഫോറസ്ട്രി വിഭാഗം അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർ കെ.ബി. സുഭാഷ്, റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി. ലേഖ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000569575-7.jpg)