> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു
- URL: https://www.vaikomvartha.com/passport-seva-kendram/
- Published: 2026-08-11T13:33:57.000Z
- Updated: 2026-08-11T13:58:28.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, ദേശീയ വാർത്തകൾ

കോട്ടയം: സേവാ പോർട്ടലിലുണ്ടായ സാങ്കേതിക പ്രശ്‌നം, രാജ്യത്തൊട്ടാകെ പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു. ഇതോടെ ആയിരക്കണക്കിന് അപേക്ഷകരാണ് വലഞ്ഞത്. പ്രധാന നഗരങ്ങളിലെ പാസ്പോർട്ട് സേവാ കേന്ദ്രങ്ങളുടെയും പോസ്റ്റ് ഓഫിസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങളെ തടസ്സം കാര്യമായി ബാധിച്ചു. സെർവർ തകരാർ മൂലം പുതിയ അപ്പോയ്ന്റ്മെന്റുകൾ ബുക്ക് ചെയ്യാനോ, നിലവിലുള്ളവയുടെ തീയതി മാറ്റാനോ, അപേക്ഷകൾ കൈകാര്യം ചെയ്യാനോ സാധിക്കാത്ത അവസ്‌ഥയാണ് ഉണ്ടായത്. അപേക്ഷരുടെ അപ്പോയ്ന്റ്മെന്റുകൾ സ്വമേധയാ റദ്ദാക്കപ്പെടുന്ന സാഹചര്യവുമുണ്ടായി. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000616255-50.jpg)