> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഇരുമ്പൂഴിക്കര കീറ്റുപറമ്പ് ഘണ്ഠാകർണ്ണ ദേവീക്ഷേത്രം: പത്താമുദയ മഹോത്സവം
- URL: https://www.vaikomvartha.com/patham-udayam/
- Published: 2026-04-19T10:45:27.000Z
- Updated: 2026-04-19T10:45:27.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം:ഇരുമ്പൂഴിക്കര കീറ്റുപറമ്പ് ഘണ്ഠാകർണ ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം 21, 22, 23 തീയതികളിൽ നടക്കും. 

​**ഒന്നാം ഉത്സവം: 21, ചൊവ്വ** 

- ​രാവിലെ 6 ന്: ഉഷപൂജ
- 8 - 10 : ഭാഗവത പാരായണം
- ​ഉച്ചയ്ക്ക് 12 മുതൽ: അന്നദാനം (സമർപ്പണം: ജോമിൻ സണ്ണി നക്കോലക്കൽ)
- ​വൈകിട്ട് 6 ന്: ദീപാരാധന, ദീപക്കാഴ്ച (സമർപ്പണം: ദേവനാരായണൻ, ദേവദർശൻ കോണിപ്പറമ്പ്)
- 7 മുതൽ: ദേശതാലപ്പൊലി വരവ് (തേനാമറ്റം പാലത്തിങ്കൽ നിന്നും)
- 7.30 മുതൽ: ഭജന (അവതരണം: ശിവപാർവ്വതി ഭജൻസ്, തൈക്കാട്ടുശ്ശേരി)
- ​തുടർന്ന്: തിരുവാതിര
- ​അത്താഴക്കഞ്ഞി (സമർപ്പണം: പുഷ്പ ബാബു പ്ലാശ്ശേരിൽ)

**​രണ്ടാം ഉത്സവം: 22, ബുധൻ**

- ​രാവിലെ 6 ന്: ഉഷപൂജ
- ​8 - 10: ഭാഗവത പാരായണം
- ​വൈകിട്ട് 6ന്: ദീപാരാധന, ദീപക്കാഴ്ച (സമർപ്പണം: അനാമിക രാജേന്ദ്രൻ നെടുങ്ങാട്ടിൽ)
- ​7 മുതൽ: ദേശതാലപ്പൊലി വരവ് (ഉദയനാപുരം പാലത്തിങ്കൽ നിന്നും)
- ​ഓട്ടൻതുള്ളൽ
  - ​അവതരണം: കലാമണ്ഡലം രാജേഷ്
  - ​പാട്ട്: കലാക്ഷേത്രം സുശീലൻ
  - ​മൃദംഗം: കലാക്ഷേത്രം പ്രജീഷ്
  - ​ഇടയ്ക്ക: കോട്ടയം ബാബുരാജ്
- ​7.30 മുതൽ: അത്താഴക്കഞ്ഞി (സമർപ്പണം: വാസുദേവ്, വിയാൻ, വേദാത്മിക മുണ്ടംപുറത്ത്)
- ​8.30 ന്: കൈകൊട്ടിക്കളി (അവതരണം: ശ്രീമുരുക കൈകൊട്ടിക്കളി സംഘം, ഉദയനാപുരം)

**മൂന്നാം ഉത്സവം: 23, വ്യാഴം**

- ​രാവിലെ 6 ന്: ഉഷപൂജ
- 8 - 10 : ഭാഗവത പാരായണം
- ​രാവിലെ 10 മണി: നാരായണീയ പാരായണം (ശ്രീഗുരുവായൂരപ്പ നാരായണീയ സമിതി വൈക്കം)
- ​ഉച്ചയ്ക്ക് 12ന്: മഹാപ്രസാദമൂട്ട്
- ​വൈകിട്ട് 6ന്: ദീപാരാധന, ദീപക്കാഴ്ച (സമർപ്പണം: കിട്ടുപറമ്പ് കുടുംബാംഗങ്ങൾ)
- ​7 ന്: വെടിക്കെട്ട് (സമർപ്പണം: ഡെയ്ലി ഫ്ലാഫ് വൈക്കം, ഷാനവാസ് വലിയവീട്ടിൽ)
- ​രാത്രി 8 ന്: നാടകം - ഭഗവതി (അവതരണം: കെ.പി.എ.സി കായംകുളം)

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/04/1000515243.jpg)

- ​12 മണിക്ക്: ഗുരുതി

​ജൂൺ 4 ന് ക്ഷേത്ര പുനഃപ്രതിഷ്ഠാ വാർഷികം വിപുലമായി ആഘോഷിക്കും. അന്ന് രാവിലെ നവകം, പഞ്ചഗവ്യം, മലർപൂജ, കലശാഭിഷേകം, ഭാഗവത പാരായണം, ദീപാരാധന, താലപ്പൊലി വരവ് എന്നിവ ഉണ്ടായിരിക്കും.