> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പച്ചക്കറി ചന്ത തുറന്നു
- URL: https://www.vaikomvartha.com/pcckkrri-cnt-turrnnu/
- Published: 2026-08-24T14:34:07.000Z
- Updated: 2026-08-24T14:34:07.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഓണത്തോടനുബന്ധിച്ച് വൈക്കം ടി.വി.പുരം പള്ളിപ്രത്തുശേരി സർവീസ് സഹകരണ ബാങ്ക് പച്ചക്കറി ചന്ത തുറന്നു. ബാങ്കിന് മുന്നിൽ ആരംഭിച്ച പച്ചക്കറിചന്ത ബാങ്ക് പ്രസിഡൻ്റ് അഡ്വ. ജോർജ് ജോസഫ് പള്ളിയിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഭരണ സമിതി അംഗങ്ങളായ ഐസക് തോമസ്, ടി.കെ. അനിയപ്പൻ, റെജിമോൻ പീതാംബരൻ, കെ.ആർ.പ്രവീഷ്, ശ്യാം ബാബു, ബാങ്ക് സെക്രട്ടറി ജൂബിൾ പോൾ തുടങ്ങിയവർ സംബന്ധിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000675935-5.jpg)