> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പീഡനക്കേസ്: പ്രതിയ്ക്ക് 74 വർഷം ജീവപര്യന്തവും പിഴയും
- URL: https://www.vaikomvartha.com/pedanam-kottayam-vaikom/
- Published: 2026-03-31T13:23:27.000Z
- Updated: 2026-03-31T13:23:27.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: പ്രായപൂർത്തിയാ കാത്ത പെൺകുട്ടിയെ ഭീഷ ണിപ്പെടുത്തി ലൈംഗികാതിക്രമണം നടത്തിയ കേ സിൽ പ്രതിക്ക് 74 വർഷം ജീവപര്യന്തവും കഠിന തടവും 3,60,000 രൂപ പിഴയും. ടി.വി.പുരം പള്ളിപ്പുറത്തുശ്ശേരി കൈമുറിയിൽ വീട്ടിൽ സുദർശനൻ (59) നെയാണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ഒ. റോഷ്നി ശിക്ഷിച്ചത്. 2023 ൽ വൈക്കം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണിത്. തലയോലപ്പറമ്പ് എസ്.എച്ച്.ഒ. കെ.ആർ. ബിജു പ്രതിയെ അറസ്റ്റ് ചെയ്ത് പ്രാഥമിക അന്വേഷണം നടത്തി. എ.എസ്.പി നകുൽ ആർ. ദേശ്മുഖ് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന്‌ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പോൾ കെ. എബ്രഹാം ഹാജരായി