> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഹയർ സെക്കന്ററി സ്‌കൂൾ കലോത്സവം
- URL: https://www.vaikomvartha.com/peruva-news/
- Published: 2026-09-29T10:50:42.000Z
- Updated: 2026-09-29T10:50:42.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പെരുവ: പെരുവ ഗവ. വൊക്കേഷണൽ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ കലോത്സവം ശ്രുതിലയ 2026 മികച്ച നാടകനടനുള്ള സംസ്ഥാന അവാർഡ് ജേതാവ് പ്രദീപ് മാളവിക ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.എം. ബാബു അദ്ധ്യക്ഷത വഹിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000710313-14.jpg)

ഗ്രാമപഞ്ചായത്ത് മെമ്പർ വൃന്ദാ മനോഹരൻ, എം.പി.ടി.എ പ്രസിഡന്റ് ബീന റെജി, പി.ടി.എ വൈസ് പ്രസിഡന്റ് റോയ് ആന്റണി, സ്‌കൂൾ ചെയർപേഴ്സൺ മിഥുല രതീഷ് എന്നിവർ സംസാരിച്ചു. ഹെഡ് മിസ്ട്രസ് ഡോ. ആശാ ദേവ് സ്വാഗതവും പ്രിൻസിപ്പൽ ജയൻ. എസ് നന്ദിയും പറഞ്ഞു.