> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഫിഷറീസ് വകുപ്പ് മത്സ്യകര്‍ഷകര്‍ക്ക് മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു
- URL: https://www.vaikomvartha.com/phissrriis-vkupp-mtsykrsskrkk-mtsykunynyungnglle-vitrnnn-ceytu/
- Published: 2026-02-17T13:53:06.000Z
- Updated: 2026-02-17T13:53:06.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: മത്സ്യകൃഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിന്റെ 2025-26 വര്‍ഷത്തെ പദ്ധതിയിൽപ്പെടുത്തി 16,000 കാര്‍പ്പ് ഇനത്തില്‍പെട്ട മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു. നഗരസഭ പരിധിയിലുള്ള കര്‍ഷകര്‍ക്കാണ് മത്സ്യകുഞ്ഞുങ്ങളെ നല്‍കിയത്. നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തര്‍ വിതരണം ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബി. രാജശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് അക്വാകള്‍ച്ചറല്‍ പ്രമോട്ടര്‍ മിന്‍സി മാത്യു, കര്‍ഷക അംഗങ്ങള്‍ എന്നിവര്‍ പങ്കെയുത്തു.