> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഫൊറോനാപള്ളി തിരുനാള്‍ കൊടിയേറ്റ് നാളെ
- URL: https://www.vaikomvartha.com/phorroonaaplllli-tirunaall-kottiyeerrrr-naalle/
- Published: 2026-01-19T11:59:00.000Z
- Updated: 2026-01-19T11:59:00.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: വൈക്കം സെന്റ് ജോസഫ് ഫൊറോനാ പള്ളിയില്‍ യൗസേപ്പിതാവിന്റെ വിവാഹ ദര്‍ശന തിരുനാളിന് ചൊവ്വാഴ്ച വൈകിട്ട് കൊടിയേറും. 20, 21, 22, 23, 24 തിയതികളിലാണ് തിരുനാള്‍ ആഘോഷം. തിരുനാളിന് നാളെ വൈകിട്ട് 5.30 ന് പള്ളി വികാരി ഫാ. ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ കൊടിയേറ്റും. മുന്‍ വികാരി ഫാദര്‍ പോള്‍ കല്ലൂക്കാരന്‍ മുഖ്യ കാര്‍മ്മികനാകും. സമൂഹബലി, നൊവേന, ലദീഞ്ഞ് എന്നീ ചടങ്ങുകള്‍ക്കു ശേഷമാണ് കൊടിയേറ്റ്. 21ന് വാഴ്ച ദിനം ആചരിക്കും. രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, വൈകിട്ട് 4.30 ന് ലൈത്തോരന്മാരുടെ വാഴ്ച തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ് നടക്കും. ഫാ. ഡോ. പോള്‍ വെള്ളറക്കല്‍ മുഖ്യ കാര്‍മ്മികനാകും. 22 ന് വൈകിട്ട് 4.30 ന് ഫാ. ബര്‍ക്കുമാന്‍സ് കൊടയ്ക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടത്തും. ഫാ. ജോയിംസ് തുരുത്തിക്കര മുഖ്യ കാര്‍മ്മികനാകും. ഫാ. ഡോ: മാര്‍ട്ടിന്‍ കല്ലുങ്കല്‍ വചന സന്ദേശം നല്‍കും. തുടര്‍ന്ന് മറ്റപള്ളി ഭാഗത്തേയ്ക്ക് തിരുനാള്‍ പ്രദക്ഷിണം പുറപ്പെടും. 23 ന് തിരുനാള്‍ ആഘോഷിക്കും. രാവിലെ 8.00 ന് നടക്കുന്ന കുര്‍ബാനയ്ക്ക് ഫാ. സേവ്യര്‍ ആവള്ളില്‍ മുഖ്യ കാര്‍മ്മികനാകും. വൈകിട്ട് 4.30 ന് നടക്കുന്ന തിരുനാള്‍ പാട്ടു കുര്‍ബാനയ്ക്ക് ഫാ. ഫ്രെഡി കോട്ടൂര്‍ മുഖ്യ കാര്‍മ്മികനാകും. ഫാ. ജോഷി വേഴപ്പറമ്പില്‍ വചന സന്ദേശം നല്‍കും. തുടര്‍ന്ന് പട്ടശ്ശേരി കുരിശടിയിലേക്ക് തിരുനാള്‍ പ്രദക്ഷിണം പുറപ്പെടും. 24 ന് മരിച്ചവരുടെ ഓര്‍മ്മ ദിനം ആചരിക്കും. രാവിലെ 5.30 ന് വിശുദ്ധ കുര്‍ബാന, 6.30 ന് സെമിത്തേരിയില്‍ ഒപ്പീസ് എന്നിവ നടക്കും.