> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പി. പ്രദീപിന്റെ ഒന്നാംഘട്ട പര്യടനം തുടരുന്നു
- URL: https://www.vaikomvartha.com/pi-prdiipinrre-onnaanghtttt-pryttnn-tuttrunnu/
- Published: 2026-03-17T13:29:08.000Z
- Updated: 2026-03-17T13:29:08.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം നിയമസഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി.പ്രദീപ് ഇന്നലെ തലയാഴം, വെള്ളൂർ, ചെമ്പ്, ടി.വി പുരം, ഉദയനാപുരം, വെച്ചൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തി. ആദ്യഘട്ടമെന്ന നിലയിൽ ഓരോ പഞ്ചായത്തുകളിലെയും പ്രധാന കേന്ദ്രങ്ങളിലെത്തി വ്യക്തികളെ കണ്ടും വ്യാപാരസ്ഥാപനങ്ങൾ സന്ദർശിച്ചും വോട്ടഭ്യർത്ഥിച്ചാണ് പര്യടനം തുടരുന്നത്. പരുത്തമുടി ക്ഷേത്രത്തിലെ ഉത്സവത്തിലും പങ്കുകൊണ്ടു. മണ്ഡലം കൺവൻഷന് മുൻപായി പരമാവധി വോട്ടർമാരെ നേരിൽകണ്ട് ഒന്നാംഘട്ട പര്യടനം പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്. ഇന്ന് രാവിലെ മുതൽ വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തും. വൈകിട്ട് നാലിന് തലയോലപ്പറമ്പിൽ റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്.