> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പിടിമുറുക്കി വൈക്കം ജല അതോറിറ്റി
- URL: https://www.vaikomvartha.com/pittimurrukki-vaikkn-jl-atoorrirrrri/
- Published: 2026-02-01T14:02:32.000Z
- Updated: 2026-02-01T14:02:32.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: കുടിശിക വരുത്തിയ വാട്ടർ കണക്ഷൻ വിഛേദിച്ചും അനധികൃത പൊതുടാപ്പുകൾ നീക്കം ചെയ്തും ജലമോഷണത്തിന് പിടിമുറുക്കിയും വൈക്കം ജല അതോറിറ്റി. വൈക്കം ഓഫീസിൽ കീഴിൽ അനധികൃത പൊതുടാപ്പുകൾ കണ്ടെത്തി തത്സമയം വിഛേദിക്കുന്നതും കുടിശിക വരുത്തിയ വാട്ടർ കണക്ഷനുകൾ വിഛേദിക്കുന്ന പ്രവർത്തികളും ദ്രുതഗതിയിൽ നടത്തുകയാണ് അധികൃതർ. അറിയിപ്പ് ലഭിച്ചിട്ടും വാട്ടർ ചാർജ്‌ കുടിശിക വരുത്തിയ ഉപഭോക്താക്കളുടെ കണക്ഷനുകൾ ഇനിയൊരറിയിപ്പ് ഇല്ലാതെ തന്നെ വിഛേദിക്കുമെന്ന് വൈക്കം വാട്ടർ അതോറിറ്റി എ.ഇ അറിയിച്ചു. കേടായ വാട്ടർ മീറ്റർ ഉപയോഗിച്ച് വെള്ളം എടുത്തു കൊണ്ടിരിക്കുന്നവരുടെ കണക്ഷനും വിഛേദിക്കും. വൈക്കം മുനിസിപ്പാലിറ്റിയിലെയും വെച്ചൂർ, തലയാഴം, ടി.വി പുരം, ഉദയനാപുരം, ചെമ്പ്, മറവന്തുരുത്ത്, തലയോലപ്പറമ്പ് പഞ്ചായത്തുകളിലെയും ഉപഭോക്താക്കൾ ഇതൊരറിയിപ്പായി എടുത്ത് വാട്ടർ അതോറിറ്റിയോട് സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.