> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പഞ്ചായത്ത് അംഗങ്ങൾക്കുള്ള കിലയുടെ പരിശീലനം
- URL: https://www.vaikomvartha.com/pnycaaytt-angngng-kkullll-kilyutte-prishiilnn/
- Published: 2026-09-07T23:59:29.000Z
- Updated: 2026-09-07T23:59:29.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: പഞ്ചായത്ത് അംഗങ്ങൾക്കുള്ള കിലയുടെ പരിശീലനം തുടങ്ങി. പരിശീലന പരിപാടി വൈക്കം ബി.ഡി.ഒ. കെ.അജിത്ത് ഉദ്ഘാടനം ചെയ്തു. ചെമ്പ്, തലയാഴം, വെച്ചൂർ പഞ്ചായത്തുകളിലെ അംഗങ്ങളുടെ പരിശീലനമാണ് ഇന്നലെ നടന്നത്. 2026ൽ നടപ്പിലാക്കിയ ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പിലാക്കാൻ പഞ്ചായത്തംഗങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടത്തുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000688805-2.jpg)

കിലയുടെ ജില്ലാ ഫെസിലിറ്റേറ്റർ റ്റി.വി. ഉദയഭാനു , മോഹൻ ഡി. ബാബു , പരിശീലകരായ എം ഗോപാലകൃഷ്ണൻ, എം. രഘു, തോമസ് തോമസ്, പി ജോൺസൺ , ജി ഇ ഒ മനോജ്, ആർജിഎസ്എ കോർഡിനേറ്റർ അശ്വതി റ്റി.എം, അനിലമോൾ ആൻ്റണി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.