> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# യുവതിയുടെ പീഡന പരാതിയില്‍ കേസെടുത്ത് പൊലീസ്
- URL: https://www.vaikomvartha.com/police-peedanam-wayanad/
- Published: 2026-03-29T11:37:23.000Z
- Updated: 2026-03-29T11:37:23.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Wayanad

അമ്പലവയൽ**:** വയനാട് അമ്പലവയലിൽ ജോലിക്ക് നിന്ന വീട്ടിൽ യുവതി പീഡനത്തിനിരയായ സംഭവത്തിൽ ഗൃഹനാഥനും മകനുമെതിരെ പൊലീസ് കേസെടുത്തു. ബലാത്സംഗം, പീഡനശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് അമ്പലവയൽ പൊലീസ് കേസെടുത്തത്. പീഡനവിവരം പരാതിപ്പെടാൻ എത്തിയ 23-കാരിയോട് പൊലീസ് മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് പീഡനത്തിനിരയായ യുവതിയും കുടുംബവും പരാതി നൽകാനായി അമ്പലവയൽ പൊലീസ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ മൊഴി രേഖപ്പെടുത്താൻ തയ്യാറാകാതെ പൊലീസ് ഇവരെ മണിക്കൂറുകളോളം സ്റ്റേഷനിൽ കാത്തുനിർത്തിയതായി കുടുംബം ആരോപിക്കുന്നു. ഇതിനിടെ സ്റ്റേഷനിൽ വെച്ച് ഒരു പുരുഷ പൊലീസുകാരൻ യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സ്റ്റേഷനിൽ വെച്ച് കുഴഞ്ഞുവീണ യുവതിയെ ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വെച്ച് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവതിയെ പൊലീസ് അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച രാവിലെ കുടുംബാംഗങ്ങൾ എത്തി സംസാരിച്ചപ്പോഴാണ് ക്രൂരമായ പീഡനവിവരം പുറംലോകമറിയുന്നത്. പീഡനത്തിനിരയായ പെൺകുട്ടിയോട് പൊലീസ് കാണിച്ച വിവേചനത്തിനെതിരെയും മോശം പെരുമാറ്റത്തിനെതിരെയും വൻ പ്രതിഷേധം ഉയരുന്നുണ്ട്.