> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പോളിംഗിനുള്ള സാമഗ്രികളുടെ വിതരണം തുടങ്ങി
- URL: https://www.vaikomvartha.com/poolling-2026-kottayam/
- Published: 2026-04-08T07:45:04.000Z
- Updated: 2026-04-08T07:45:45.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Latest News, Election 2026

കോട്ടയം: നാളെ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് പോളിംഗിനുള്ള സാമഗ്രികളുടെ വിതരണം തുടങ്ങി. ജില്ലയിലെ നിയോജകമണ്ഡലങ്ങളിലെ നിശ്ചയിച്ചിട്ടുള്ള വിതരണകേന്ദ്രങ്ങളിലാണ് വിതരണം പുരോഗമിക്കുന്നത്. 2241 വീതം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും 2420 വി.വി പാറ്റ് യന്ത്രങ്ങളുമാണ് വോട്ടെടുപ്പിന് തയ്യാറാക്കി വിതരണം ചെയ്യുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/04/1000501176.jpg)

പോളിംഗ് സാമഗ്രികളും ഉദ്യോഗസ്ഥരെയും വിതരണ കേന്ദ്രങ്ങളിൽനിന്ന് വിവിധ പോളിംഗ് സ്റ്റേഷനുകളിലെത്തിക്കുന്നതിന് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ശ്രീനാരായണ എച്ച്.എസ്.എസിലും പോളിംഗ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുകയാണ്. പാലായിലെ കാർമ്മൽ പബ്ലിക് സ്‌കൂൾ, പാലായിലും, കടുത്തുരുത്തിയിലെ സെന്റ് വിൻസെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, പാലായിലും. ഏറ്റുമാനൂരിലെ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ, അതിരമ്പുഴയിലും  
കോട്ടയത്തെ എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടയത്തും  
പുതുപ്പള്ളിയിലെ ഡോൺബോസ്‌കോ സെൻട്രൽ സ്‌കൂൾ, പുതുപ്പള്ളിയിലും  
ചങ്ങനാശേരിയിലെ എസ്.ബി ഹയർ സെക്കൻഡറി സ്‌കൂൾ,ചങ്ങനാശേരിയിലും കാഞ്ഞിരപ്പള്ളിയിലെ സെന്റ് ഡൊമിനിക്‌സ് കോളജ്, കാഞ്ഞിരപ്പള്ളിയിലും  
പൂഞ്ഞാറിലെ സെന്റ് ജോർജ് കോളജ്, അരുവിത്തുറയിലുമാണ് പോളിംഗ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുന്നത്.