> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പൂരത്തിന് കൊടിയേറി; തൃശൂരില്‍ ഇനി പൂരവസന്തം
- URL: https://www.vaikomvartha.com/pooram-kodiyeri/
- Published: 2026-04-20T12:06:42.000Z
- Updated: 2026-04-20T12:06:42.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Thrissur

തൃശൂർ: രാവിലെ 11നും 11.30നും ഇടയില്‍ തിരുവമ്പാടിയിലും 11.30ന് പാറമേക്കാവിലും കൊടിയേറ്റം നടന്നു. എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരപ്പതാകകള്‍ ഉയരുന്നതോടെ നഗരം അക്ഷരാര്‍ഥത്തില്‍ പൂരാവേശത്തിലേക്ക് കടക്കും. ലാലൂര്‍, അയ്യന്തോള്‍, ചെമ്പുക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, ചൂരക്കാട്ടുക്കാവ്, നെയ്തലക്കാവ് എന്നീ ഘടക ക്ഷേത്രങ്ങളിലാണ് പൂരം കൊടിയേറുക.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/04/1000511766-1.jpg)

ഘടകക്ഷേത്രങ്ങളില്‍ രണ്ടിടത്ത് രാവിലെയും ആറിടങ്ങളില്‍ വൈകീട്ടുമാണ് കൊടിയേറ്റം. ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രത്തിലും അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രത്തിലുമാണ് രാവിലെ പൂരം കൊടിയേറി. 24ന് നടക്കുന്ന സാമ്പിള്‍ വെടിക്കെട്ടിന്റെ ഒരുക്കങ്ങളും തേക്കിന്‍കാട് മൈതാനത്ത് ആരംഭിച്ചു.