> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പൊതുയോഗം നടത്തി
- URL: https://www.vaikomvartha.com/potuyoogn-ntttti/
- Published: 2025-10-12T12:39:21.000Z
- Updated: 2025-10-12T12:39:21.000Z
- Author:  Vaikom Vartha News Desk
- Tags: Local News

തലയോലപറമ്പ്: തലയോലപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം പൊതുയോഗം നടത്തി. തലയോലപറമ്പ് ഗവൺമെൻ്റ് യു.പി. സ്കൂൾ ഹാളിൽ മണ്ഡലം പ്രസിഡൻ്റ് കെ.ഡി. ദേവരാജൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം ഡി.സി.സി. പ്രസിഡൻ്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ജയസാധ്യതയുള്ളവരും പ്രദേശത്തെ പ്രവർത്തകരുടെ അഭിപ്രായം മാനിച്ചുള്ള സ്ഥാനാർഥി നിർണയത്തോടെ ഒറ്റ കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ട് തലയോലപറമ്പ് പഞ്ചായത്തിൻ്റെ ഭരണം തിരിച്ചുപിടിക്കണമെന്ന് ഡി.സി.സി. പ്രസിഡൻ്റ് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. യോഗത്തിൽ വാർഡു പ്രസിഡൻ്റുമാരെയും ഹരിതകർമ്മ സേനാംഗങ്ങളെയും ആദരിച്ചു. കെ.പി.സി.സി. അംഗം മോഹൻ ഡി. ബാബു, പി.വി. പ്രസാദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ. ഷിബു, അക്കരപ്പാടം ശശി, അഡ്വ. പി.പി. സിബിച്ചൻ, വി.ടി. ജെയിംസ്, എം. അനിൽകുമാർ, ജോസ് വി. ജേക്കബ്ബ്, എം.ജെ. ജോർജ്, ശശിധരൻ വാളവേലി, വിജയമ്മ ബാബു, ജോൺ തറപ്പേൽ, കെ.കെ. ഷാജി, പി. എംമക്കാർ, പി.കെ. ജയപ്രകാശ്, എം.വി. മനോജ്, സീതു ശരിധരൻ, കുമാരി കരുണാകരൻ, നിസാർ വരവുകാല, അനിത സുബാഷ്, തുടങ്ങിയവർ പ്രസംഗിച്ചു.