> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ.ആർ പ്രമോദ് കുമാർ കേരള മീഡിയ അക്കാദമി സെക്രട്ടറി
- URL: https://www.vaikomvartha.com/pradeep/
- Published: 2026-06-11T12:31:36.000Z
- Updated: 2026-06-11T12:31:36.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

തിരുവനന്തപുരം: കേരള മീഡിയ അക്കാദമി സെക്രട്ടറിയായി കെ.ആർ പ്രമോദ് കുമാർ ചുമതലയേറ്റു.  
കോട്ടയം വൈക്കം സ്വദേശിയാണ്. ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്‌ടറായി പ്രവർത്തിച്ചു വരികയായിരുന്നു പ്രമോദ് കുമാർ. ആലപ്പുഴ, ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസറായും വകുപ്പ് ആസ്ഥാനത്ത് പരസ്യം വിഭാഗം ഇൻഫർമേഷൻ ഓഫീസറായും പത്രപ്രവർത്തക - പത്രപ്രവർത്തകേതരപെൻഷൻ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000566140-21.jpg)

മുമ്പ് അക്കാദമിയിൽ അസിസ്റ്റൻ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അസിസ്റ്റന്റ് സെക്രട്ടറിയായി എൻ ബി ബിജുവും ചുമതലയേറ്റു. എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസറായി പ്രവർത്തിച്ചുവരുകയായിരുന്നു. കുറവിലങ്ങാട് ഇലക്കാട് സ്വദേശിയാണ്.