> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസ്സിൽ പ്രതി പിടിയിൽ
- URL: https://www.vaikomvartha.com/prathi-pidiyilayi/
- Published: 2026-04-18T14:52:05.000Z
- Updated: 2026-04-18T14:52:05.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Alappuzha

ആലപ്പുഴ: ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതി പിടിയിലായി. കറുകയിൽ തൈക്കുടംവെളി വീട്ടിൽ ദിപിൻ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് തകിടിയിൽ വെളിയിൽ വീട്ടിൽ ജയരാജിന്റെ മകൾ രേഷ്മ(24) ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസ്സിലാണ് അറസ്റ്റ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു ഇയാൾ. രേഷ്മയുടെ മാതാപിതാക്കൾ കാഴ്ചപരിമിതിയുള്ളവരാണ്. 2025 സെപ്റ്റംബർ 17നാണ് രേഷ്മ ആത്മഹത്യ ചെയ്തത്.