> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നിതിൻരാജിന്റെ മരണത്തിന് ഉത്തരവാദികളെ അറസ്​റ്റ് ചെയ്യണം: വേലൻ മഹാജനസഭ
- URL: https://www.vaikomvartha.com/prathisheda-prakadanam/
- Published: 2026-04-21T13:38:09.000Z
- Updated: 2026-04-21T13:38:09.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: ജാതി അധിക്ഷേപം മൂലം ആത്മഹത്യ ചെയ്ത കണ്ണുരിലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി ആർ.എൽ. നിതിൻരാജ് ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ജീവനൊടുക്കിയ സംഭവത്തിന്റെ പിന്നിലുള്ള മുഴുവൻ പ്രതികളേയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ നൽകാൻ നടപടി ആവശ്യപ്പെട്ട് കേരള വേലൻ മഹാജനസഭ വൈക്കം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം ടൗണിൽ പ്രതിഷേധം പ്രകടനം നടത്തി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/04/1000511740.jpg)

സത്യാഗ്രഹ സ്മാരക ഹാളിന്റെ മുന്നിൽ നടന്ന പ്രതിഷേധയോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഇ. മണിയൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.കെ. രവി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.മുരളി, വനിതാ വിഭാഗം താലൂക്ക് വൈസ് പ്രസിഡന്റ് കെ.കെ. ഉഷ, സെക്രട്ടറി സൗമ്യ, സരോജിനി പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.