> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പ്രതിഷ്ഠാവാർഷികം
- URL: https://www.vaikomvartha.com/prathista-varshikam-3/
- Published: 2026-07-03T12:26:57.000Z
- Updated: 2026-07-03T12:26:57.000Z
- Author:  Vaikom Vartha News Desk
- Tags: Local News

തലയോലപ്പറമ്പ്: മിഠായിക്കുന്നം കുന്നുംപുറത്ത് ധർമ്മദൈവസന്നിധി ഭദ്രകാളി മാരിയമ്മൻ കോവിൽ 13-ാമത് പ്രതിഷ്ഠാവാർഷികം ജൂലൈ ഒൻപതിന് നടക്കും. കലശപൂജകൾ, കലശാഭിഷേകം, സർപ്പത്തിന് നൂറും പാലും, മഹാപ്രസാദ ഊട്ട് എന്നിവയാണ് പ്രധാന ചടങ്ങുകൾ. തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.  
പ്രതിഷ്ഠാ വാർഷികത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി പ്രസിഡൻ്റ് പി.എ സന്തോഷ്, സെക്രട്ടറി പി.എ അംബി, ഖജാൻജി കെ.സി. ഓമനക്കുട്ടൻ എന്നിവർ അറിയിച്ചു.