> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മണ്ടവപള്ളി സുബ്രഹ്‌മണ്യസ്വാമിക്ഷേത്രത്തില പ്രതിഷ്ഠാവാര്‍ഷിക മഹോത്സവം
- URL: https://www.vaikomvartha.com/prathistavarshikam-2-2/
- Published: 2026-06-12T14:26:09.000Z
- Updated: 2026-06-12T14:26:09.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: കുലശേഖരമംഗലം മണ്ടവപള്ളി സുബ്രഹ്‌മണ്യസ്വാമിക്ഷേത്രത്തിലെ 17-ാമത് പ്രതിഷ്ഠാവാര്‍ഷിക മഹോത്സവം 13,14 തിയതികളില്‍ ആഘോഷിക്കും. രാവിലെ ഗണപതിഹോമം, പ്രാസാദശുദ്ധിക്രിയകള്‍, ദീപരാധന, അത്താഴപൂജ, എന്നിവ നടക്കും. 14ന് പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിക്കും. രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, കലശപൂജ, കലശാഭിഷേകം, അഷ്ടാഭിഷേകം, കളഭാഭിഷേകം, മുഴുകാപ്പ്, സര്‍പ്പത്തിന് തളിച്ചുകൊട, ഉച്ചയ്ക്ക് 12.30ന് മഹാപ്രസാദഊട്ട്, വൈകിട്ട് കാവടി, കാവടി അഭിഷേകം, ദാഹംവെപ്പ്, അനുമോദന സമ്മേളനം, എന്നിവ നടക്കും.