> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉദയനാപുരം നന്ദാവനം ശ്രീനാഗചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷികം നാളെ
- URL: https://www.vaikomvartha.com/prathistavarshikam-2/
- Published: 2026-05-19T11:55:42.000Z
- Updated: 2026-05-19T11:55:42.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: ഉദയനാപുരം നന്ദാവനം ശ്രീനാഗചാമുണ്ഡേശ്വരിക്ഷേത്രത്തിലെ 25-ാമത് പ്രതിഷ്ഠാവാര്‍ഷികം ബുധനാഴ്ച്ച രാവിലെ മുതല്‍ വൈകിട്ട് വരെ വിവിധ ചടങ്ങുകളോടെ നടത്തും. ക്ഷേത്രം തന്ത്രി മോനാട്ടുമന ഗോവിന്ദന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ രാവിലെ 7ന് ഗണപതിഹോമം, 9ന് കലശപൂജ, പ്രതിഷ്ഠാ ചടങ്ങുകള്‍, വൈകിട്ട് 7ന് ഭഗവതിസേവ എന്നിവ നടക്കും. വൈകിട്ട് ആമേട ക്ഷേത്രത്തിലെ മുഖ്യ കാര്യദര്‍ശി വിഷ്ണു നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ സര്‍പ്പപ്രതിഷ്ഠയും നടക്കും. വൈകിട്ട് നടക്കുന്ന ഭഗവതിസേവയോടെ ചടങ്ങുകള്‍ സമാപിക്കും.