> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വടകോടില്‍ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ മഹോത്സവം
- URL: https://www.vaikomvartha.com/prathistavarshikam-3/
- Published: 2026-06-20T13:28:08.000Z
- Updated: 2026-06-20T13:28:08.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: ചെമ്മനത്തുകര വടകോടില്‍ ഭഗവതി ക്ഷേത്രത്തിലെ 12-ാമത് പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ തുടങ്ങി. ഉത്സവാഘോഷത്തിന്റെ ദീപപ്രകാശനം ചെമ്മനത്തുകര എസ്.എന്‍.ഡി.പി. ശാഖായോഗം പ്രസിഡന്റ് വി.വി.  
വേണുഗോപാല്‍ നിര്‍വഹിച്ചു. ക്ഷേത്രം തന്ത്രി ചന്തിരൂര്‍ കെ.എസ് രതീഷും മേല്‍ശാന്തി അനൂപ് ശാന്തിയും ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികരായിരുന്നു. ദേവിക്കു വേണ്ടി പ്രത്യേക പൂജകളും വഴിപാടുകളും നടത്തി. ക്ഷേത്രനടയില്‍ പറനിറയ്ക്കല്‍ ചടങ്ങ് ചെമ്മനത്തു ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം സെക്രട്ടറി രാകേഷ് ടി നായര്‍ നിര്‍വഹിച്ചു. സര്‍പ്പങ്ങള്‍ക്ക് വെച്ചുനേദ്യം, തളിച്ചുകൊട, അത്താഴപൂജ എന്നിവ നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡന്റ് കെ.ആര്‍ കാര്‍ത്തികേയൻ, സെക്രട്ടറി ജനാര്‍ദ്ദനൻ, ഭാരവാഹികളായ രജി ജിഷ്ണുഭവന്‍, സുദര്‍ശനന്‍ കാരുവള്ളില്‍, വിജയന്‍ നികര്‍ത്തില്‍, രാജപ്പന്‍ പുത്തന്‍തറ, ലളിത പീടികതറ, ശോഭന അഞ്ചുപറ, ഓമന മട്ടമ്മയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.