> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അംഗനവാടികളിൽ പ്രവേശനോത്സവം നടന്നു
- URL: https://www.vaikomvartha.com/pravesanolsavam/
- Published: 2026-05-30T08:01:33.000Z
- Updated: 2026-05-30T08:01:33.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ അംഗനവാടികളിൽ  
പ്രവേശനോത്സവം നടന്നു. പഞ്ചായത്തിലെ ഇരുപത്തി നാല് അംഗൻവാടികളിലും വിപുലമായ പരിപാടികളോടെയാണ് പ്രവേശനോത്സവം നടന്നത്. 120-ാം നമ്പർ അംഗൻവാടിയിൽ നടന്ന പഞ്ചായത്ത് തല പ്രവേശനോത്സവം പ്രസിഡൻ്റ് കെ.ജി. രാജു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജസീനാ ഷാജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻ കമ്മറ്റി ചെയർമാൻ ദീപേഷ് പഞ്ചായത്ത് അംഗം ആജിഷാ ഉദയകുമാർ, അംഗൻവാടി വർക്കർ പി.എസ്. ദീപ, പി.ടി ഗീതമ്മ, സുബിമോൾ, കാവ്യാ ശ്രീജിത്ത്, സി.പി. പ്രശാന്തി, കീർത്തി സജീവ്, ദിവ്യ ദിനരാജ് എന്നിവരും പ്രവേശനോൽസവം പഞ്ചായത്ത്തല ഉത്ഘാടനത്തിൽ പങ്കെടുത്തു