> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പ്രചാരണത്തിന് ആവേശം പകർന്ന് എൽ.ഡി.എഫ് റോഡ് ഷോ
- URL: https://www.vaikomvartha.com/prcaarnnttin-aaveeshn-pk-nn-e-ddi-eph-rroodd-ssoo/
- Published: 2026-03-19T15:45:11.000Z
- Updated: 2026-03-19T16:25:24.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

വൈക്കം: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. പ്രദീപിന്റെ റോഡ് ഷോ നഗരത്തിൽ നടന്നു. വൈക്കം വലിയകവലയില്‍ നിന്നാരംഭിച്ച റാലിയിൽ നെല്‍കതിര്‍ അരിവാള്‍ കൊടികളും പ്ലക്കാര്‍ഡുകളുമായി പ്രവർത്തകർ അണിചേര്‍ന്നു. വാദ്യമേളങ്ങളും അകമ്പടിയായി. വൈകിട്ട് അഞ്ചോടെ വൈക്കം വലിയകവലയില്‍ നിന്നാരംഭിച്ച റോഡ് ഷോ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ കമ്മറ്റി അംഗം കെ ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. വടക്കേനട, പടിഞ്ഞാറേനട, കച്ചേരിക്കവല, ബോട്ട്‌ജെട്ടി, കൊച്ചുകവല വഴി നഗരം ചുറ്റി പ്രകടനം വലിയകവലയിലെത്തി സമാപിച്ചു. എൽ.ഡി.എഫ് നേതാക്കളായ സി.കെ ആശ എംഎൽഎ, ജോൺ വി ജോസഫ്, ടി.എൻ. രമേശൻ, പി ശശിധരന്‍, ഡോ. സി.എം കുസുമൻ, എം.ഡി. ബാബുരാജ്, സാബു. പി മണലൊടി, കെ.കെ. ശശികുമാർ, പി. സുഗതൻ, ആനന്ദ് ബാബു, എബ്രഹാം പഴയകടവൻ, ലൂക്ക് മാത്യു, മധു. ആർ. പണിക്കർ, കെ. രാജു, ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.