> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഗുരുദേവ ദർശനങ്ങൾ കാല, ദേശങ്ങൾക്കതീതം: പ്രീതി നടേശൻ
- URL: https://www.vaikomvartha.com/preethi-nadesan-vaikom/
- Published: 2026-04-14T10:29:52.000Z
- Updated: 2026-04-14T10:29:52.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

വൈക്കം: ഗുരുവിനെ അറിയുക എന്നതാണ് ആത്മീയവും ഭൗതികവുമായ വളർച്ചയിലേക്കുള്ള ആദ്യ പടികളെന്ന് എസ്.എൻ. ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം പ്രീതി നടേശൻ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം 662-ാം നമ്പര്‍ ഇടവട്ടം ശാഖയിൽ പുതുതായി പണികഴിപ്പിച്ച ഗുരുമന്ദിരത്തിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയോടനുബന്ധിച്ച് ഗുരുവിജ്ഞാന കേന്ദ്രസമർപ്പണം നിർവ്വഹിക്കുകയായിരുന്നു പ്രീതി നടേശൻ. ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി കാല, ദേശങ്ങൾക്കതീതമാണ്. ശ്രീനാരായണ ധർമ്മത്തിലധിഷ്ഠിതമായ ജീവിതം നമ്മെ ആത്മീയവും ലൗകികവുമായ ഉയർച്ചയിലേക്ക് നയിക്കും. സാധാരണ മനുഷ്യർക്കിടയിലെ കാലുഷ്യങ്ങൾക്കപ്പുറം രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ പോലും ഇല്ലാതാക്കാൻ ഗുരുദേവ ദർശനങ്ങൾക്ക് കഴിയും. ലോകം മുഴുവൻ ഗുരുദർശനങ്ങളുടെ കാലിക പ്രാധാന്യം തിരിച്ചറിഞ്ഞ് വരുമ്പോൾ നമ്മുടെ നാട്ടിൽ മാത്രം ഗുരുവിനെ ഒരു സാധാരണ മനുഷ്യനായി കേവലവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത് ദുഖകരമാണെന്ന് പ്രീതി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഗുരുമന്ദിര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡൻ്റ് പി.വി. ബിനേഷ് അദ്ധ്യക്ഷനായിരുന്നു. യൂണിയൻ സെക്രട്ടറി എം.പി. സെൻ, മറവന്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആരതി വിനയൻ, വൈസ് പ്രസിഡൻ്റ് തങ്കരാജ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.വി. ഹരിക്കുട്ടൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ മല്ലിക രമേശൻ, ആർ.അനീഷ്, ലോക കേരള സഭ അംഗങ്ങളായ വി.കെ. മുരളീധരൻ ഇന്ദുധരം, മനോജ് കുർക്കയിൽ, എസ്.എൻ. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെർമാൻ എ.ആർ. രാജേന്ദ്രൻ, വനിതാ സംഘം പ്രസിഡൻ്റ് ഗീത ചക്രപാണി എന്നിവർ പ്രസംഗിച്ചു. ശാഖാ പ്രസിഡൻ്റ് കെ.പി. സന്തോഷ്കുമാർ സ്വാഗതവും സെക്രട്ടറി കെ. രാജ്കുമാർ നന്ദിയും പറഞ്ഞു