> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പ്രധാനമന്ത്രിയുടെ സന്ദർശനം: ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തി
- URL: https://www.vaikomvartha.com/prime-minister-visit-kottayam/
- Published: 2026-04-02T08:54:53.000Z
- Updated: 2026-04-02T08:54:53.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദി നാലാം തീയതി ചങ്ങനാശ്ശേരിയിൽ എത്തിയശേഷം തിരുവല്ലയിൽ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. എം.സി റോഡിൽ തിരുവല്ല മുതൽ ചങ്ങനാശ്ശേരി വരെ നാലാം തീയതി ഉച്ചകഴിഞ്ഞ് 12.00 മുതൽ 06.00 വരെയാണ് ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജും പരിസരപ്രദേശങ്ങളും അന്ന് 12.00 മണിയോടുകൂടി പോലീസ് നിയന്ത്രണത്തിലാകും.

**ട്രാഫിക് ക്രമീകരണങ്ങൾ**

ആലപ്പുഴയിൽനിന്നും വരുന്ന വാഹനങ്ങൾ ആലപ്പുഴയിൽ നിന്നും എ.സി റോഡിലൂടെ കോട്ടയത്തേയ്ക്ക് വരുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുളള വാഹനങ്ങൾ പൂർണ്ണമായും കിടങ്ങറ ജംഗ്ഷനിൽ നിന്നും കുന്നുംകരി, വാലടി, മുളയ്ക്കാംത്തുരുത്തി വഴി എം.സി റോഡിൽ പൂന്നമൂട് എത്തി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്. 

ആലപ്പുഴയിൽ നിന്നും തിരുവല്ല ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ കിടങ്ങറ ഭാഗത്ത് നിന്നും മുട്ടാർ വഴി തിരുവല്ല - അമ്പലപ്പുഴ റോഡിലെത്തി തിരുവല്ല ഭാഗത്തേയ്ക്ക് പോകണം.

ആലപ്പുഴയിൽ നിന്നും എ.സി റോഡിലൂടെ ചങ്ങനാശ്ശേരി ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ ആലപ്പുഴ റോഡിൽ കൈലാത്ത് പമ്പിലും മാതാ വേ ബ്രിഡ്ജ് ഗ്രൗണ്ടിലും യാത്രക്കാരെ ഇറക്കി യാത്ര അവസാനിപ്പിക്കണം.

ആലപ്പുഴ ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ ചേർത്തല, തണ്ണീർമുക്കം, കുമരകം വഴി കോട്ടയത്തേയ്ക്ക് പോകേണ്ടതാണ്.

ചങ്ങനാശ്ശേരി ഭാഗത്തുനിന്നും പോകുന്ന വാഹനങ്ങൾ ചങ്ങനാശ്ശേരി മാർക്കറ്റ് ഭാഗത്ത് നിന്നും തിരുവല്ല ഭാഗത്തേയ്ക്കും കറുകച്ചാൽ ഭാഗത്തേയ്ക്കും പോകുന്ന വാഹനങ്ങൾ സെൻട്രൽ ഇംഗ്ഷൻ വഴി കറുകച്ചാൽ ഭാഗത്തേയ്ക്കും, തിരുവല്ല ഭാഗത്തേയ്ള്ള വാഹനങ്ങൾ എസ്.എച്ച് ജംഗ്ഷനിൽ നിന്നും പായിപ്പാട് ഭാഗത്തേയ്ക്കും പോകേണ്ടതാണ്. 

ചങ്ങനാശ്ശേരി പാലാത്ര ബൈപാസ്സ് വഴി തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ റെയിൽവേ ജംഗ്ഷൻ വഴി എസ്.എച്ച്. ജംഗ്ഷനിൽനിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് മുക്കാട്ട് പടി - നാലുകോടി - പായിപ്പാട് വഴി കവിയൂർ റോഡിൽ പ്രവേശിച്ച് തിരുവനന്തപുരം ഭാഗത്തേയ്ക്കും, തിരിച്ച് പായിപ്പാട് നിന്നും പെരുന്തുരുത്തിയിൽനിന്നും വരുന്ന വാഹനങ്ങൾ നാലുകോടി - കുന്നുംപുറം- തെങ്ങണ വഴി കോട്ടയം ഭാഗത്തേയ്ക്കുമാണ് പോകേണ്ടത്. 

ചങ്ങനാശ്ശേരിയിൽ നിന്നും  
എ.സി റോഡ് വഴി ആലപ്പുഴ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ ചങ്ങനാശ്ശേരി ടൗണിൽ പോസ്റ്റ്ഓഫീസ് ജംഗ്ഷൻ - പുഴവാത് അമ്പലം റോഡിൽ കൂടി ഇ.എം.എസ് റോഡ് വഴി മനക്കച്ചിറ കുരിശടി ഭാഗത്ത് എ.സി റോഡിലെത്തി ആലപ്പുഴ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്. ( ഈ വഴി വൺവേ ആയിരിക്കും).

**കോട്ടയം ഭാഗത്തുനിന്നും പോകുന്ന വാഹനങ്ങൾ**

കോട്ടയം ഭാഗത്തുനിന്നും എം.സി റോഡിൽ കൂടി തിരുവല്ല ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങളിൽ മതുമൂല, വാഴപ്പളളി ഭാഗത്തേയ്ക്ക് ഒഴികെയുളള വാഹനങ്ങൾ പൂർണ്ണമായും പാലാത്ര ജംഗ്ഷനിൽ നിന്നും ബൈപ്പാസിലൂടെ എസ്.എച്ച് ജംഗ്ഷനിലെത്തി നാലുകോടി, പായിപ്പാട് വഴി കവിയൂർ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്. കോട്ടയത്തു നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴി, വടവാതൂർ, മണർകാട്, പുതുപ്പളളി, കറുകച്ചാൽ, മല്ലപ്പളളി കോഴഞ്ചേരി വഴി തിരുവനന്തപുരം പോകണം. 

കോട്ടയം ഭാഗത്തുനിന്നും പത്തനംതിട്ട ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴി, പുതുപ്പളളി, കറുകച്ചാൽ, നെടുങ്ങാടപ്പള്ളി, മല്ലപ്പളളി, പുല്ലാട്, കോഴഞ്ചേരി വഴി പത്തനംതിട്ട ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

കോട്ടയം ടൗണിൽനിന്നും ആലപ്പുഴ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ കുമരകം, തണ്ണീർമുക്കം, ചേർത്തല വഴി ആലപ്പുഴ ഭാഗത്തേയ്ക്ക് പോകണം.

  
**തിരുവനന്തപുരം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ**

തിരുവനന്തപുരം ഭാഗത്ത്‌ നിന്നും എറണാകുളം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മുളക്കുഴ, പുത്തൻകാവ്, ആറാട്ടുപുഴ, കോയിപ്രം, പുല്ലാട്, മല്ലപ്പളളി, മണർകാട് ബൈപ്പാസ് റോഡെ പട്ടിത്താനം ജംഗ്ഷനിലെത്തി എറണാകുളത്തേയ്ക്കും, കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടവർ മണർകാട് ഭാഗത്ത് നിന്നും കെ.കെ റോഡ് വഴി കോട്ടയം ഭാഗത്തേയ്ക്കും പോകണം. 

തിരുവനന്തപുരം ഭാഗത്ത്‌ നിന്നും എം.സി റോഡ് വഴി എറണാകുളം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ ചെങ്ങന്നൂരുനിന്നും മുണ്ടൻകാവ്, പാണ്ടനാട്, പരുമല, മാന്നാർ, പൊടിയാടി, ചക്കുളത്തുകാവ്, അമ്പലപ്പുഴ വഴി ഹൈവെയിലെത്തിയോ ആല്ലെങ്കിൽ ചക്കുളത്തുകാവിൽ നിന്നും മുട്ടാർ, കിടങ്ങറ, വഴി എ.സി റോഡിലെത്തി ആലപ്പുഴ വഴി എറണാകുളം ഭാഗത്തേയ്ക്ക് പോകാവുന്നതാണ്.

ഉച്ചക്ക് 12 മണി മുതൽ ചങ്ങനാശേരി തിരുവല്ല റൂട്ടുകളിൽ വാഹന ഗതാഗതം വഴിതിരിച്ചു വിടുന്നതും ഉച്ചക്ക് 1 മണി മുതൽ ചങ്ങനാശ്ശേരിയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതും, ഉച്ചക്ക് 2 മണി മുതൽ ചങ്ങനാശ്ശേരി നഗരവും പരിസരവും വാഹനഗതാഗതം ഒഴിവാക്കി പോലീസിന്റെ പൂർണ്ണ നിയന്ത്രണത്തിലായിരിക്കുമെന്നും അധികൃതർ അറിയിച്ചു.