> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പരിശീലനം കഴിഞ്ഞു; ഇനി തീപാറും പോരാട്ടം
- URL: https://www.vaikomvartha.com/prishiilnn-klllinynyu-ini-tiipaarrun-pooraattttn/
- Published: 2026-02-24T14:09:41.000Z
- Updated: 2026-02-24T14:09:41.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Sports

വൈക്കം: കോട്ടയം ജില്ലയുടെ ഹോക്കി ക്യാമ്പ് സമാപിച്ചു. വ്യാഴാഴ്ച മുതൽ കണ്ണൂരിൽ നടക്കുന്ന കേരള സ്റ്റേറ്റ് ഹോക്കി ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്ന കോട്ടയം ജില്ലാ ടീമിൻ്റെ പരിശീലനമാണ് വൈക്കം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നത്. 18 പേരാണ് കോട്ടയം ജില്ലാ ടീമിൽ പ്രവേശനം നേടിയത്. അക്കരപ്പാടം ടർഫിൽ നാല് ദിവസത്തെ ക്യാമ്പ് നടന്നിരുന്നു. സംസ്ഥാന തല മത്സരങ്ങൾക്ക് മുൻപുള്ള അവസാനവട്ട പരിശീലന ക്യാമ്പാണ് വൈക്കത്ത് നടന്നത്. ജോമോൻ ജേക്കബാണ് പരിശീലകൻ. നേത്ര അനീഷ്, വൈഗ പ്യാരിലാൽ, ഉത്തര. വി, അനന്യ അജി, വൈഗ പ്യാരിലാൽ, ശ്രീനന്ദ എം.എസ്, സ്നേഹ എം.എസ്, ശ്രീവിദ്യ. വി, ദിയ സനീഷ്, എൻജലീന. ടി. രാജൻ, ശിവകീർത്തന ഒ.എസ്, അവന്തിക സുമേഷ്, ലിയോണ സുനിൽ, അനഘ ബൈജു, അനഘ രാജു, അനാമിക. എസ്. അഭിലാഷ്, ആയിഷ ഫാത്തിമ, വൈഗ ബൈജു, ദിയ സാജൻ എന്നിവരാണ് കോട്ടയം ജില്ലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.