> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പരിസ്ഥിതി ദിനാചരണം
- URL: https://www.vaikomvartha.com/pristhiti-dinaacrnnn/
- Published: 2026-06-05T08:55:04.000Z
- Updated: 2026-06-05T10:50:12.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ഉദയനാപുരം: ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വല്ലകം സെൻ്റ്മേരീസ് ഹൈസ്‌ക്കൂളിൽ വൃക്ഷ തൈനടീലും പരിസ്ഥിതി സംരക്ഷണ യാത്രയും നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ സിദ്ധാർത്ഥ്. കെ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാദർ ടോണി കോട്ടയ്ക്കൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു സ്കൂൾ ഹെഡ്മാസ്റ്റർ ജോർജ് വർഗ്ഗീസ്, എം. റോബിൻ ഇല്ലിക്കൽ, ജനപ്രതിനിധികളായ എം.ജി. രഞ്ജിത്ത്, രഞ്ജനാ സുനിൽ, വിഷ്ണുപ്രിയ, മിനി മനയ്ക്കൽ പറമ്പിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000569575-6.jpg)