> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പ്രമുഖ ചരിത്രകാരൻ ഡോ. കെ.എൻ. പണിക്കർ അന്തരിച്ചു
- URL: https://www.vaikomvartha.com/prmukh-critrkaar-ddoo-ke-e-pnnikk-antriccu/
- Published: 2026-03-09T09:20:41.000Z
- Updated: 2026-03-09T09:20:41.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Thiruvananthapuram

തിരുവനന്തപുരം**:** ഇന്ത്യയിലെ പ്രമുഖ ചരിത്രകാരനും മാർക്സിസ്റ്റ് ചിന്തകനുമായ ഡോ.കെ.എൻ. പണിക്കർ (89) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ത്യൻ മതേതര ചരിത്രരചനാരംഗത്തെ അതികായന്മാരിൽ ഒരാളായാണ് അദ്ദേഹം അറിയപ്പെടുന്നത്. ചരിത്രകാരൻ എന്നതിലുപരി മികച്ച ഭരണാധികാരിയും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു അദ്ദേഹം. ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ഡീൻ, ചരിത്രവിഭാഗം പ്രൊഫസർ, കാലിക്കറ്റ് സർവകലാശാലയുടെ വൈസ് ചാൻസലർ, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ വൈസ് ചെയർമാൻ, ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.