> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പ്രശസ്ത ബാല സാഹിത്യകാരൻ പി.ഐ. ശങ്കരനാരായണന്‍ അന്തരിച്ചു
- URL: https://www.vaikomvartha.com/prshst-baal-saahitykaar-pi-ai-shngkrnaaraaynnn-antriccu/
- Published: 2026-03-25T14:48:51.000Z
- Updated: 2026-03-25T14:48:51.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Ernakulam

എറണാകുളം: പ്രശസ്ത ബാല സാഹിത്യകാരൻ പി.ഐ. ശങ്കരനാരായണന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. അമൃത ആശുപത്രിയിൽ അഞ്ച് ദിവസങ്ങളായി ചികിത്സയിൽ ആയിരുന്നു. 1945 ല്‍ കണ്ണൂരില്‍ ജനനം. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം എറണാകുളത്തും കോഴിക്കോട്ടും ആറു വര്‍ഷത്തെ പത്രപ്രവര്‍ത്തനം. എറണാകുളത്തുള്ള കേന്ദ്രഗവണ്‍മെന്റ് സ്ഥാപനമായ ഏലം (സ്‌പൈസസ്) ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരുന്നു. ഏലം സ്‌പൈസ് ഇന്ത്യ മാസികകളുടെ പത്രാധിപരായിരുന്നു. എഴുപതിലധികം ബാലസാഹിത്യ കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.  
ഏലം ഒരു ശീലമാക്കു എന്ന ഏലം ബോർഡിന്റെ പ്രശസ്തമായ പരസ്യ വാചകം പി.ഐ. ശങ്കര നാരായണന്റേതാണ്. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ്, തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരക കവിതാ സമ്മാനം, ഉപഭോക്തൃ ബോധവല്‍ക്കരണ അവാര്‍ഡ്, ഭിലായ് മലയാളം ഗ്രന്ഥശാല സുവര്‍ണ ജൂബിലി പുരസ്‌കാരം സമഗ്രസംഭാവനയ്ക്കുള്ള കവിസമാജം പുരസ്‌കാരം (2012) കുഞ്ഞുണ്ണി പുരസ്‌കാരം (2013) എന്നിവ ലഭിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/03/1000479766-3.jpg)

ജീവിതമൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന കവിത-കഥ ക്ലാസ്സുകളും ആദ്ധ്യാത്മിക പ്രഭാഷണങ്ങളും ഇപ്പോള്‍ നടത്തിയിരുന്നു. നവമന പബ്ലിക്കേഷൻസ് എന്നാരു പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ഉടമയാണ്. സമസ്ത കേരള സാഹിത്യ പരിഷത്ത് നിർവാഹക സമിതി അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു. കൊച്ചി ആകാശവാണിയിൽ സ്ഥിരമായി സുഭാഷിതങ്ങൾ അവതരിപ്പിച്ചിരുന്നു. നളിനിയാണ് ഭാര്യ. കലൂർ പി.സി റോഡിലെ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.