> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പ്രതിപക്ഷ നേതാവിന്റെ പുതുയുഗ യാത്ര: കാട്ടിക്കന്നില്‍ നിന്നും വൈക്കത്തേയ്ക്ക് വിളംബര ജാഥ നടത്തി
- URL: https://www.vaikomvartha.com/prtipkss-neetaavinrre-putuyug-yaatr-kaattttikknnil-ninnun-vaikktteeykk-villnbr-jaath-ntttti/
- Published: 2026-02-24T12:18:51.000Z
- Updated: 2026-02-24T12:18:51.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ വിജയത്തിനായി യു.ഡി.എഫിന്റെയും ഐ.എന്‍.ടി.യു.സിയുടെയും നേതൃത്വത്തില്‍ കാട്ടിക്കുന്നില്‍ നിന്നും വൈക്കത്തേയ്ക്ക് വിളംബര ജാഥ നടത്തി. ബുധനാഴ്ച രാവിലെ വൈക്കത്ത് എത്തുന്ന പ്രതിപക്ഷ നേതാവിന്റെ ജാഥയ്ക്ക് കരുത്തേകാന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ പിന്‍ന്തുണ അറിയിച്ചുകൊണ്ടാണ് ബൈക്ക് റാലി വിളംബര ജാഥ നടത്തിയത്. ഐ.എന്‍.ടി.യു.സി. മണ്ഡലം പ്രസിഡന്റ് അഡ്വ. പി.വി. സുരേന്ദ്രന്റെ നേതൃത്വത്തില്‍ തുടങ്ങിയ ജാഥ ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.വി. പ്രസാദ് ഫാഗ് ഓഫ് ചെയ്തു. ഐ.എന്‍.ടി.യു.സി. സംസ്ഥാന സെക്രട്ടറി എം.വി. മനോജ്, ഷാജി കാട്ടിക്കുന്ന്, കെ.ജെ. സണ്ണി, വി.ടി. ജെയിംസ്, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, കെ.എന്‍. വേണുഗോപാല്‍, കെ.വി. ചിത്രാംഗദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.