> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പ്രവേശനോത്സവം
- URL: https://www.vaikomvartha.com/prveeshnootsvn/
- Published: 2026-06-01T10:46:45.000Z
- Updated: 2026-06-01T10:46:45.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: മറവൻതുരുത്ത് പഞ്ചായത്ത്തല പ്രവേശനോത്സവം മറവൻതുരുത്ത് ഗവ: യുപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻ്റ് ആരതി വിനയനും ആദ്യം അഡ്‌മിഷനെടുത്ത നെയ്‌ഹ നവാസും ചേർന്ന് ഉദ്ഘാടനം ചെയ്തു.  
വൈസ് പ്രസിഡൻ്റ് പി.സി തങ്കരാജ് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ വി.കെ മുരളീധരൻ ഇന്ദുധരം സ്കൂൾബാഗുകളുടെ വിതരണം നിർവഹിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ സി.പി പ്രമോദ്, വൈക്കം ബ്ലോക്ക് പഞ്ചായത്തു മെമ്പർ പി.വി. ഹരികുട്ടൻ, പഞ്ചായത്തു മെമ്പർമാരായ കെ.എസ് വേണുഗോപാൽ, സീമ ബിനു, ബിന്ദു പ്രദീപ്, വനജ അനിൽകുമാർ, പി.കെ മല്ലിക, പി.പി പത്മനന്ദനൻ പി.ടി.എ പ്രസിഡൻ്റ് പി.ആർ പ്രമോദ് എന്നിവർ പ്രസംഗിച്ചു. ആയാംകുടി അക്ഷയ എസ്. പ്രകാശ് ഓട്ടൻതുള്ളൽ അവതരിപ്പിച്ചു.