> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പട്ടാര്യസമാജത്തിന്റെ പ്രാതൽ 15 ന്
- URL: https://www.vaikomvartha.com/pttttaarysmaajttinrre-praat-15-n/
- Published: 2026-02-13T17:19:35.000Z
- Updated: 2026-02-13T17:19:35.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: മഹാദേവക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ച് പട്ടാര്യസമാജത്തിന്റെ പ്രാതൽ 15 ന് നടക്കും. ഇതിന് മുന്നോടിയായി ഇന്നലെ 14ന് വൈകിട്ട് ദേവസ്വം കലവറയിൽ കരയോഗം പ്രസിഡൻ്റ് മോഹനൻ പുതുശ്ശേരി, സെക്രട്ടറി ശിവകുമാർ എം.വി. എന്നിവരുടെ നേതൃത്വത്തിൽ അരിയളക്കൽ ചടങ്ങ് നടത്തും. 15 ന് വൈകിട്ട് വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ കൂവള ഇലത്താലം വാദ്യമേളങ്ങളുടെ അകമ്പടിയോടെ കരയോഗം ഓഫീസ് സമീപം പടിക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് നഗരം ചുറ്റി കിഴക്കേ ഗോപുരം വഴി ക്ഷേത്രത്തിൽ പ്രവേശിച്ച് പ്രദക്ഷിണം പൂർത്തിയാക്കി നടയിൽ സമർപ്പിക്കും. താലത്തിലെ കൂവളത്തില വൈക്കത്തപ്പന് അഭിഷേകം നടത്തും. വനിതാ സമാജം പ്രസിഡൻ്റ് സ്മിത സുധീർ, സെക്രട്ടറി സീമ സന്തോഷ്, വിജി ചന്ദ്രശേഖരൻ, ഉഷ ഗോവിന്ദർ എന്നിവർ നേതൃത്വം നൽകും. തിരുവിതാംകൂർ രാജഭരണകാലം മുതൽ ശിവരാത്രി നാളിൽ പട്ടാര്യ സമാജത്തിൻ്റെ നേതൃത്വത്തിൽ വൈക്കത്തപ്പന് പ്രാതൽ വഴിപാട് നടത്തിവരുന്നു.