> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പട്ടികജാതി,പട്ടികവർഗ്ഗ വിഭാഗങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം ശക്തമാക്കണം: മോൻസ്‌ ജോസഫ് എം.എൽ.എ
- URL: https://www.vaikomvartha.com/pttttikjaati-pttttikv-gg-vibhaagngngllutte-avkaashngng-kkaayullll-pooraattttn-shktmaakknnn-moo-s-joosph-en-e-e/
- Published: 2026-03-09T05:46:39.000Z
- Updated: 2026-03-09T05:46:39.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ അവകാശങ്ങൾക്കും സംരക്ഷണത്തിനുവേണ്ടിയുള്ള ശക്തമായ പോരാട്ടം അനിവാര്യമാണെന്നും, നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരണമെന്നും മോൻസ്‌ ജോസഫ് എം.എൽ.എ പറഞ്ഞു. ഓൾ ഇന്ത്യാ കോൺഫെഡറേഷൻ ഓഫ് എസ്.സി.എസ്.ടി ഓർഗനൈസേഷൻ വൈക്കത്ത് നടത്തിയ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി രണ്ടാം ദിവസം നടന്ന സമാപന സമ്മേളനം ഞായറാഴ്ച വൈകിട്ട് വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് എൻ. ബാബു കാസർകോട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.വി. നടേശൻ, സി.കെ. ആശ എം.എൽ.എ, സ്വാഗത സംഘം ചെയർമാൻ രാജൻ അക്കരപ്പാടം, കെ. കൃഷ്ണൻകുട്ടി, ലീല സതീഷ്, ജി. പ്രശാന്ത് കുമാർ, സന്തോഷ് കൊടുങ്ങല്ലൂർ, ആർ. രാജശേഖരൻ, ധനഞ്ജയൻ, ശിവരാമൻ തിരുമല, അഡ്വ. രാമൻ ബാലകൃഷ്ണൻ, അഡ്വ. പി.കെ.ശാന്തമ്മ, തിലകമ്മ പ്രേംകുമാർ എന്നിവർ പ്രസംഗിച്ചു. രാവിലെ നടന്ന സെമീനാറിൽ 'തൊഴിൽ നിഷേധമെന്ന ഭരണകൂട ഭീകരത' വിഷയത്തിൽ വയലാർ ധനഞ്ജയൻ, എൻ. അജിത് രാജ്, കെ. ആനന്ദ് മൗവ്വാർ, പൊന്നപ്പൻ അമ്മൻകോട് എന്നിവർ വിവധ വിഷയങ്ങളെ ആസ്പദമാക്കി പ്രസംഗിച്ചു.