> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വെളളൂർ പോലീസ് നിരോധിത പുകയില ഉൽപ്പന്ന ശേഖരം പിടികൂടി
- URL: https://www.vaikomvartha.com/pukayila-uthpannagal-pidikoodi/
- Published: 2026-06-26T04:43:14.000Z
- Updated: 2026-06-26T04:43:14.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

പെരുവ: കുന്നപ്പള്ളിയിൽ കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. കാറിൽ നിന്ന് നാല് ചാക്ക് പിടികൂടിയ ശേഷം ഒരാളുടെ വീട്ടിൽ നിന്ന് 10 ചാക്ക് ഹാൻസുമാണ് വൈക്കം വെള്ളൂർ പോലീസ് പിടികൂടിയത്.

കാണക്കാരി വെമ്പള്ളി സ്വദേശി പന്ത്രണ്ടിൽ തറയിൽ 42 കാരനായ വിനീഷ്, ഈരാറ്റുപേട്ട കടുവാകുഴി ആശാരിപ്പറമ്പിൽ വീട്ടിൽ 53കാരൻ ശിഹാബുദ്ദീൻ എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറിൽ നിന്ന് നാല് ചാക്കുകളിലായി 3000 പാക്കറ്റ് നിരോധിത പുകയില പിടിച്ചെടുത്തത്. കൂടുതൽ ചോദ്യം ചെയ്യലിനെ തുടർന്ന് ഈരാറ്റുപേട്ടയിലെ ശിഹാബുദ്ദിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 10 ചാക്കിലധികം ഹാൻസ് ഉൾപ്പെടെയുള്ളമ 14 ചാക്കുകളിൽ ആയി 10,150 പാക്കറ്റ് പുകയില ഉൽപന്നങ്ങൾ വെള്ളൂർ പോലീസിന് പിടിച്ചെടുക്കാനായത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000591424-15.jpg)

ടിപ്പർ ലോറികൾ റോഡിന് കുറുകെയിട്ട് കാറ് തടഞ്ഞാണ് വെള്ളൂർ പോലീസ് എസ്.എച്ച്.ഒ എസ്.എം. റിയാസ്, എസ്.ഐ എം.കെ ശിവദാസ്, കെ.ടി. രാമദാസ്, എ.എസ്.ഐമാരായ പി.എസ്. ഷൈൻ, എം.എസ്. അരുൺ കെ.ബി. സിന്ധു, ദീപാ മോൾ, പി.എസ്. ബിജു, മനോജ്‌, സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ പ്രകാശ്, പി.ആർ. അജിത്, രഞ്ജിത്ത് ടി. രഘു, സുനിൽകുമാർ, രഞ്ജു രവീന്ദ്രൻ, എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഇവ പിടിച്ചെടുത്തത്.