> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# 11-ാം വയസിൽ അഭിമന്യു എഴുതിയ പുസ്തകം പ്രകാശിപ്പിച്ചു
- URL: https://www.vaikomvartha.com/pusthakam-prakasanam-cheythu/
- Published: 2026-06-19T16:03:25.000Z
- Updated: 2026-06-20T05:20:46.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കുലശേഖരമംഗലം: മറവൻതുരുത്ത് കടൂക്കര പുഷ്പാലയത്തിൽ അർജുൻ പുഷ്കറിൻ്റേയും ശീതളിൻ്റേയും പുത്രനും വെള്ളൂർ ഭാവൻസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയുമായ അഭിമന്യു ആംഗലേയ ഭാഷയിൽ രചിച്ച ഇമ്മോർട്ടലൈസേഷൻ എ ഫാൻ്റസി ഒഡീസി പുസ്തകത്തിൻ്റെ പ്രകാശനം നടത്തി. ചെമ്പിൽ നടന്ന യോഗത്തിൽ സംഗീത സംവിധായകൻ ബിജിലാൽ പുസ്തക പ്രകാശനം നടത്തി. ചെമ്പിൽ നടന്ന യോഗത്തിൽ മറവൻതുരുത്ത് പഞ്ചായത്തു പ്രസിഡൻ്റ് ആരതി വിനയൻ അദ്ധ്യക്ഷത വഹിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000566136-29.jpg)

പഞ്ചായത്തംഗങ്ങളായ ആർ. അനീഷ്, ബിന്ദു പ്രദീപ്, ബവൻസ് സ്‌കൂൾ  
പ്രിൻസിപ്പാൾ എ.ശ്രീദേവി, ഹരിചാരുത,  
ഗിരീഷ് പരുത്തിമഠം , രമാദേവി, അഭിമന്യു അർജുൻ, അർജുൻ പുഷ്കർ,  
എന്നിവർ പ്രസംഗിച്ചു​.