> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സംസ്ഥാനത്തിന് ഗുണകരമാകുന്ന പുതിയ ജല നയം പ്രഖ്യാപിക്കും: മന്ത്രി മോൻസ് ജോസഫ്
- URL: https://www.vaikomvartha.com/puthiya-jalanaysm/
- Published: 2026-05-25T10:33:06.000Z
- Updated: 2026-05-25T10:33:06.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

കടുത്തുരുത്തി: സംസ്ഥാനത്തിന് ഗുണകരമാകുന്ന പുതിയ ജല നയം യുഡിഎഫ് സർക്കാർ പ്രഖ്യാപിക്കുമെന്ന് ജലവിഭവ മന്ത്രി മോൻസ് ജോസഫ്. 

0:00 

/1:22 

1× 

പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് റോഡ് കുത്തിപ്പൊളിച്ച് ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന ജലവിതരണ വകുപ്പിൻ്റെ പണികൾ നടത്തുമെന്നും മന്ത്രിയായ ശേഷം വീട്ടിലെത്തിയ മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. വീട്ടിലെത്തിയ മന്ത്രിയെ കുടംബ അംഗങ്ങളും പാർട്ടി പ്രവർത്തകരും സ്വീകരിച്ചു. മധുരം പങ്കുവച്ചാണ് മന്ത്രിയും പ്രവർത്തകരും ആഹ്ലാദം പങ്കിട്ടത്. കാർഷിക ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും കർഷകർക്കായും വിവിധ പദ്ധതികൾ ആവിഷ്കരിക്കാൻ ഇറിഗേഷൻ വകുപ്പിനു കീഴിലുള്ള എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ശില്പ‌ശാലകൾ സംഘടിപ്പിച്ചാവും ആശയങ്ങൾ രൂപീകരിച്ച് അടുത്ത അഞ്ച് വർഷത്തേക്കുള്ള ജലനയം നടപ്പിലാക്കുക. കുടിവെള്ള വിതരണത്തിലെ പ്രതിസന്ധിയുള്ള ജില്ലകളിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് സാധ്യമായ പരിഹാരനടപടികൾ സ്വീകരിക്കും. കാർഷികമേഖലയ്ക്ക് ഉപകരിക്കുന്ന വിധത്തിൽ ഇറിഗേഷൻ വകുപ്പിനെ മാറ്റുമെന്നും, ഇതിനായി നടപ്പിലാക്കാൻ കഴിയു ന്ന പദ്ധതികളെക്കുറിച്ചു പഠിക്കാൻ വിദഗദ്ധ സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.