> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പുതിയ പ്രചരണ തന്ത്രവുമായി സി.പി.എം രംഗത്ത്
- URL: https://www.vaikomvartha.com/putiy-prcrnn-tntrvumaayi-si-pi-en-rngtt/
- Published: 2026-02-18T15:37:29.000Z
- Updated: 2026-02-18T15:37:29.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

**എസ്. സതീഷ്കുമാർ** 

തിരുവനന്തപുരം: ഇരുണ്ട കാലം എന്ന പുതിയ പ്രചരണ തന്ത്രവുമായി സി.പി.എം രംഗത്ത്. യു.ഡി.എഫ് നെതിരെ ഇരുണ്ട കാലം എന്ന പേരിട്ടിരിക്കുന്ന വെബ്സൈറ്റുമായാണ് സി.പി.എം പ്രചരണ രംഗത്ത് എത്തിയിരിക്കുന്നത്. യു.ഡി.എഫ് ഭരണകാലത്ത് വീഴ്ച്‌കൾ ചിത്രീകരിക്കുന്ന ഇരുണ്ട കാലം എന്ന് പേരിട്ടിരിക്കുന്ന വെബ്സൈറ്റിൽ യു.ഡി.എഫ് ഭരണസമയത്തെ വിവാദ വാർത്തകളാണുള്ളത്. മകനേ തിരിച്ചുവരല്ലേ എന്ന് തലക്കെട്ടിൽ വിവിധ വിവാദ വിഷയങ്ങളും വെബ്സൈറ്റിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. [https://irundakalam.com](https://irundakalam.com/?ref=vaikomvartha.com) ആണ് വെബ്സൈറ്റ് അഡ്രസ്. ഓർമകൾ ഉണ്ടായിരിക്കണം, ഇനി വേണ്ട ആ ഇരുണ്ട യു.ഡി.എഫ് കാലം എന്നാണ് ഹോം പേജിൽ നൽകിയിരിക്കുന്നത്. യു.ഡി.എഫ് ഭരണ കാലത്തെ ഓരോ വിവാദങ്ങളും ഓരോ പോസ്റ്റാക്കിയാണ് മകനെ മടങ്ങി വരൂ എന്ന തലക്കെട്ടോടെ വെബ് സൈറ്റിലുള്ളത്. ഗെയിൽ പദ്ധതി, ലീഗിന്റെ അഞ്ചാം മന്ത്രി, ബാർ കോഴ, ദേശീയപാത വികസനം, വി.എസ് ശിവകുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനം, പവർകട്ട് അടക്കമുള്ള സംഭവങ്ങളുടെ വിഡിയോകളും വെബ്സൈറ്റിൽ കാണാം.