> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പുത്തനറിവുകള്‍ രാജ്യത്തിന്റെ പുരോഗതിക്കായി സമര്‍പ്പിക്കണം: ജസ്റ്റിസ് എന്‍. നഗരേഷ്
- URL: https://www.vaikomvartha.com/puttnrrivukll-raajyttinrre-puroogtikkaayi-smrppikknnn-jsrrrris-en-ngreess/
- Published: 2026-02-15T14:33:12.000Z
- Updated: 2026-02-15T14:33:12.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയുടെ പുത്തനറിവുകളുമായി വിദ്യാര്‍ത്ഥികളും സ്‌കൂളുകളും ഉന്നതങ്ങളിലേക്ക് ഉയരുകയാണെന്നും ഈ നേട്ടം രാജ്യത്തിനും പൊതുസമൂഹത്തിനും കുടുംബങ്ങള്‍ക്കും ഉപകരിക്കും വിധം വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ അധ്യാപകരുടെ ശ്രമം ആവിശ്യമാണെന്ന് കേരളാ ഹൈക്കോടതി ജഡ്ജി എന്‍. നഗരേഷ് പറഞ്ഞു. ഉദയനാപുരം ഓര്‍ശ്ലേം പബ്ലിക്ക് സ്‌കൂളിന്റെ വാര്‍ഷികാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂര്‍ മാനേജര്‍ ഫാദര്‍ ആന്റണി പരവര അദ്ധ്യക്ഷത വഹിച്ചു. ഫാദര്‍ ഷിബു ജോണ്‍ ചാത്തനാട്ട്, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു, വൈസ് പ്രസിഡന്റ് ബിന്ദു അനില്‍ കുമാര്‍, ട്രസ്റ്റി അഡ്വ. ജെയിംസ് കടവന്‍, പ്രധാനാ അദ്ധ്യാപിക ദീപ പ്രോംചന്ദ്, പഞ്ചായത്ത് മെമ്പര്‍ പി.വി. പുഷ്‌ക്കരന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.വി. രഞ്ജന, പഞ്ചായത്ത് മെമ്പര്‍ അജിതാ മധുകുട്ടന്‍, പി.ടി.എ. പ്രതിനിധി മനു മാത്യു, ട്രസ്റ്റി പി.ഡി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.