> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പൂർവ്വ വിദ്യാർത്ഥി സമ്മേളനം
- URL: https://www.vaikomvartha.com/puu-vv-vidyaa-tthi-smmeellnn/
- Published: 2026-09-19T16:31:06.000Z
- Updated: 2026-09-19T16:31:06.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: ഡി.ബി കോളജിലെ സുവർണ്ണ ജൂബിലി ആഘോഷിച്ച പൂർവ്വ വിദ്യാർത്ഥികളുടെ സമ്മേളനം നടന്നു. അൻമ്പത് വർഷം മുൻമ്പുള്ള ഓർമ്മകളും പങ്കുവച്ച് കേക്ക് മുറിച്ചാണ് ഒത്ത് കൂടൽ നടന്നത്.കോളജിലെ 75 -77 കാലഘട്ടത്തിലെ പ്രീഡിഗ്രി വിദ്യാർഥികളുടെ കൂട്ടായമയാണ് ശ്രദ്ധേയമായത്. യൂണിയൻ പ്രസിഡണ്ട് എസ്.ഡി സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ആർ. അനിത സമ്മേളനം ഉദ്ഘാടനം ചെയ്തു മുൻ വൈക്കം ചെയർപേഴ്സനും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീലത ബാലചന്ദ്രൻ മുഖ്യ പ്രസംഗം നടത്തി. യോഗത്തിൽ ജോസ്, പ്രിയാമധു,, കാതറിൻജോസഫ്, വനജ തുടങ്ങിയവർ കൂട്ടായ്മക്ക് നേതൃത്വം നൽകി