> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഡോക്ടർമാർക്കായി വി.പി.എസ് ലേക്‌ഷോറിൽ എ.ഐ ശിൽപശാല
- URL: https://www.vaikomvartha.com/pvs-lakeshore-hospital/
- Published: 2026-09-09T04:56:32.000Z
- Updated: 2026-09-09T04:56:32.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Health

കൊച്ചി: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ) ഡോക്ടർമാർക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന വിഷയത്തിൽ വി.പി.എസ് ലേക്‌ഷോർ ആശുപത്രി 18ന് ഏകദിന ശിൽപശാല സംഘടിപ്പിക്കും. ‘എ.ഐ ഫോർ ഡോക്ടേഴ്സ്– എ ന്യൂ വേ ടു പ്രാക്ടീസ് മെഡിസിൻ’ എന്ന വിഷയത്തിൽ ആശുപത്രിയിൽ സംഘടിപ്പിക്കുന്ന ശിൽപശാലയിൽ ക്ലിനിക്കൽ പ്രാക്ടീസ്, മെഡിക്കൽ ഗവേഷണം, സയന്‍റിഫിക് കമ്മ്യൂണിക്കേഷൻ എന്നിവയിലെ എ.ഐ സാങ്കേതിക വിദ്യയുടെ ഉപയോഗങ്ങളെക്കുറിച്ച് വിപുലമായ ചർച്ചകൾ നടക്കും. ആശുപത്രിയിൽ നടക്കുന്ന ശിൽപശാലയിൽ വിവിധ എ.ഐ ടൂളുകളെക്കുറിച്ചും ദൈനംദിന ഔദ്യോഗിക ജീവിതത്തിൽ ഡോക്ടർമാർക്ക് അത് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ചും വിശദീകരിക്കും.

ക്ലിനീഷ്യന്മാർക്ക് അനുയോജ്യമായ പ്രോംപ്റ്റ് എഞ്ചിനിയറിംഗ്, ക്ലിനിക്കൽ പ്രാക്ടീസിലെ എ.ഐ പ്രയോഗങ്ങൾ, മെഡിക്കൽ റിസേർച്ചിലും സയന്‍റിഫിക് പ്രസന്‍റേഷനിലും എ.ഐയുെട പങ്ക് എന്നിങ്ങനെയുള്ള വിഷയങ്ങളിൽ തത്സമയ പ്രായോഗിക പരിശീലനമുൾപ്പെടെയുള്ള സെഷനുകളാണ് സംഘടിപ്പിക്കുന്നത്. ചർച്ചകൾക്കപ്പുറം ഡോക്ടർമാർക്ക് നേരിട്ട് ഉപയോഗിച്ച് പരിശീലിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.

ക്ലിനിക്കൽ വിവരശേഖരണം, ഗവേഷണം, സയന്‍റിഫിക് പ്രസന്‍റേഷൻ തയ്യാറാക്കൽ എന്നിവയിൽ എ.ഐ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഡോക്ടർമാർക്ക് ഇതിലൂടെ മനസ്സിലാക്കാനാകും. ആരോഗ്യമേഖലയിൽ എ.ഐ സാങ്കേതിക വിദ്യയുടെ ഉപയോഗം അതിവേഗം വളർച്ച നേടുന്ന സാഹചര്യത്തിൽ, ഈ ടൂളുകളെക്കുറിച്ചുള്ള സാധ്യതകൾ മനസ്സിലാക്കാനും അവ സേവനങ്ങളിൽ സംയോജിപ്പിക്കാനും ഡോക്ടർമാരെ സഹായിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.

നിശ്ചിത ഡോക്ടർമാർക്കായിരിക്കും പങ്കെടുക്കാനുള്ള അവസരം ലഭിക്കുക. ഇവർക്ക് സർട്ടിഫിക്കേറ്റുകൾ ലഭിക്കും. രജിസ്ട്രേഷനും അന്വേഷണങ്ങൾക്കും ബന്ധപ്പെടുക +91 9961 640 000.