> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# രാഹുൽ മാങ്കൂട്ടത്തിലിനെ ബാംഗ്ലൂരിലെത്തിച്ച ഡ്രൈവർ കസ്റ്റഡിയിൽ
- URL: https://www.vaikomvartha.com/raahu-maangkuuttttttiline-baangluuriletticc-ddraiv-ksrrrrddiyi/
- Published: 2025-12-04T06:36:15.000Z
- Updated: 2025-12-04T06:36:15.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Thiruvananthapuram

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ ബാംഗ്ലൂരിലെത്തിച്ച മലയാളി ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ. ജോസ് എന്നയാളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മലയാളിയായ ഇയാൾ ബം​ഗളൂരുവിലാണ് ജോലി ചെയ്യുന്നത്. വര്‍ഷങ്ങളായി റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്‍റെ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാള്‍. ഇന്നലെ ഇയാള്‍ കസ്റ്റഡിയിലായതിനെ തുടര്‍ന്നാണ് പ്രത്യേക കേന്ദ്രത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. എന്നാൽ രാഹുലിനെ കണ്ടെത്താൻ സാധിച്ചില്ല. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്. രാഹുലിനെ കേന്ദ്രത്തിലേക്ക് എത്തിക്കുക മാത്രമായിരുന്നു ഇയാളുടെ ദൗത്യം എന്നാണ് പുറത്തുവരുന്ന വിവരം. കേസിൽ പ്രതിയായ രാഹുൽ എട്ടാം ദിവസവും ഒളിവിൽ തുടരുകയാണ്. കര്‍ണാടക-വയനാട് അതിര്‍ത്തിയിൽ രാഹുലെത്തിയെന്നാണ് സൂചന. രാഹുൽ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹവും പുറത്തുവരുന്നുണ്ട്.