> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ക്ഷേത്രകലയായ വിൽപ്പാട്ടിൽ യുവ പ്രതിഭാപുരസ്‌കാരം നേടിയ രാഹുൽ ബാബുവിനെ നഗരസഭ ആദരിച്ചു
- URL: https://www.vaikomvartha.com/rahul-babuvine-adarichu-vaikom/
- Published: 2026-04-25T18:05:09.000Z
- Updated: 2026-04-25T18:05:09.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ക്ഷേത്രകലയായ വിൽപ്പാട്ടിൽ കേരള ഫോക് ലോർ അക്കാദമിയുടെ യുവപ്രതിഭാപുരസ്‌കാരം നേടിയ വൈക്കം രാഹുൽ ബാബുവിനെ വൈക്കം നഗരസഭ ആദരിച്ചു. കേരള വണിക വൈശ്യ സംഘം 27-ാം നമ്പർ വൈക്കം ശാഖയിലെ മുത്താരമ്മൻ വിൽപ്പാട്ട് സംഘത്തിലെ അംഗമാണ് രാഹുൽ ബാബു. രാഹുൽ ബാബുവിന്റെ വിൽപ്പാട്ടിലെ പ്രാവിണ്യത്തെ നഗരസഭ അഭിനന്ദിച്ചു. നഗരസഭയുടെ ഉപഹാരം ചെയർമാൻ അബ്ദുൾ സലാം റാവുത്തർ രാഹുൽ ബാബുവിന് കൈമാറി. വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, വാർഡ് കൗൺസിലർ രേണുക രതീഷ്, ഡി. രഞ്ജിത്ത് കുമാർ, റെജി മോൾ, ബി. രാജശേഖരൻ, പ്രീത അനിൽ, സെക്രട്ടറി രഞ്ജിത്ത് കുമാർ, സൂപ്രണ്ട് പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.