> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# യു.ഡി.എഫ് അധികാരത്തിൽ വന്നാൽ റബർ താങ്ങുവില 250 രൂപയാക്കും: രാഹുൽ ഗാന്ധി
- URL: https://www.vaikomvartha.com/rahul-gandhi-rubber-price-kottayam/
- Published: 2026-03-30T11:14:35.000Z
- Updated: 2026-03-30T13:36:43.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ റബർ താങ്ങുവില 250 രൂപയാക്കും. ആദ്യ മന്ത്രിസഭാ യോഗത്തിൽത്തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. ആദ്യ കാബിനറ്റ് യോഗം ഇതായിരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോട്ടയം പാമ്പാടിയിൽ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താങ്ങുവില 300 രൂപയാക്കുവാനാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നത് എന്നദ്ദേഹം പറഞ്ഞു. ഇടതുപക്ഷം രാജ്യത്ത് ഒരു ചലനവും ഉണ്ടാക്കില്ലെന്ന് വ്യക്തമായി അറിയാവുന്നത് കൊണ്ടാണ് ബി.ജെ.പി കോൺഗ്രസിനെ മാത്രം എതിരിടാൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി ഇന്ത്യയുടെ തന്ത്രപ്രധാനമായ മുഴുവൻ വിവരങ്ങളും അമേരിക്കയ്ക്ക് കൈമാറിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇന്ത്യയുടെ വിവരങ്ങൾ അമേരിക്കയ്ക്ക് ഇഷ്ടമുള്ള രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന അവസ്ഥയാണെന്നും ഒമ്പത് ലക്ഷം കോടി രൂപയുടെ അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങാമെന്ന് മോദി യു.എസിന് വാഗ്ദാനം നൽകിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. അപ്പോൾ 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് എന്ത് സംഭവിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഉമ്മൻചാണ്ടി എന്ന നേതാവ് കേരളജനതയുടെ മനസ്സിൽ എന്നും കെടാവിളക്കായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.അദ്ദേഹത്തോടുള്ള സ്നേഹമാണ് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ്റെ പ്രചാരണത്തിന് എത്തുവാൻ തന്നെ പ്രേരിപ്പിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.